
കൊല്‍ക്കത്ത: കൊവിഡ് 19 സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടേയും കേന്ദ്ര സര്‍ക്കാരിന്‍റേയും നിര്‍ദേശങ്ങള്‍ പിന്തുടരാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതി. കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ സംസ്കാരവുമായി ബന്ധപ്പെട്ടാണ് കോടതി നിര്‍ദേശം. ജസ്റ്റില് താപബ്രാത ചക്രബര്‍ത്തിയുടേതാണ് ഉത്തരവ്.
'മമത വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നു'; വിമര്‍ശനവുമായി ബിജെപി
ഏപ്രില്‍ 12 ന് ഫയല്‍ ചെയ്ത റിട്ട് വീഡിയോ കോണ്‍ഫറന്‍സിലൂടെ പരിഗണിക്കുകയായിരുന്നു കോടതി. ഏപ്രില്‍ മൂന്നിന് കൊവിഡ് 19 ബാധിച്ച് മരിച്ചയാളുടെ മൃതദേഹം അടക്കം ചെയ്യാന്‍ പ്രാദേശിക ഭരണകൂടം ഡെത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല എന്നതായിരുന്നു പരാതി. കൊവിഡ് 19 ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പ്രൊട്ടോക്കോള്‍ പാലിക്കാതെ അടക്കം ചെയ്യുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. മൃതദേഹം സംസ്കരിക്കാന്‍ ചില സ്ഥലങ്ങള്‍ നിര്‍ദേശിക്കാത്തതും പ്രൊട്ടോക്കോള്‍ പാലിക്കാതെ അടക്കം ചെയ്യുന്നതും വൈറസ് ബാധ പടരാന്‍ കാരണമാകുമെന്നായിരുന്നു പരാതികള്‍. കേസ് വിശദമായി ജൂണ്‍ എട്ടിന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
കടകള്‍ക്ക് മുമ്പില്‍ കളം വരച്ചും മാസ്‌കുകള്‍ വിതരണം ചെയ്തും കൊവിഡ് ബോധവല്‍ക്കരണവുമായി മമത, വീഡിയോ
എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരും കോടതിയില്‍ ഹാജരായില്ല. കൊവിഡ് ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ച മേഖലകളില്‍ പോലും പ്രോട്ടോക്കോള്‍ പാലിക്കപ്പെടുന്നില്ലെന്നായിരുന്നു സര്‍ക്കാരിനെതിരെ ഉയര്‍ന്ന പരാതി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ട് വേണം പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്കാരിക്കാനെന്നും കോടതി വ്യക്തമാക്കി.
കൊവിഡ് 19 : സുരക്ഷാ കിറ്റുകളുടെ നിറം ഇഷ്ടമായില്ല, മമതാ ബാനര്‍ജിക്കെതിരെ മഹിളാ മോര്‍ച്ച നേതാവ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam