മൂന്ന് വർഷത്തിനിടെ പൗരത്വം ഉപേക്ഷിച്ചത് 3.9 ലക്ഷം ഇന്ത്യാക്കാർ, കുടിയേറിയത് അധികവും അമേരിക്കയിലേക്ക്

By Web TeamFirst Published Jul 20, 2022, 10:16 AM IST
Highlights

കഴിഞ്ഞ വർഷം മാത്രം 1.63 ലക്ഷം പേരാണ് പൗരത്വം ഉപേക്ഷിച്ചത്. കുടിയേറിയവരിൽ ഭൂരിപക്ഷവും തെരഞ്ഞെടുത്തത് അമേരിക്കൻ പൗരത്വമാണ്

ദില്ലി: പൗരത്വം ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഇന്ത്യാക്കാരുടെ എണ്ണം ഉയരുന്നു. മൂന്ന് വർഷത്തിനിടെ 3.9 ലക്ഷം ഇന്ത്യക്കാർ പൗരത്വമുപേക്ഷിച്ചെന്ന് കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്ക് പറയുന്നു. കഴിഞ്ഞ വർഷം മാത്രം 1.63 ലക്ഷം പേരാണ് പൗരത്വം ഉപേക്ഷിച്ചത്. കുടിയേറിയവരിൽ ഭൂരിപക്ഷവും തെരഞ്ഞെടുത്തത് അമേരിക്കൻ പൗരത്വമാണ്. പാർലമെന്റിൽ ആഭ്യന്തര മന്ത്രാലയം സമർപ്പിച്ചതാണ് ഈ കണക്കുകൾ. വ്യക്തിപരമായ കാരണങ്ങളാലാണ് കുടിയേറ്റമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ബംഗ്ലാദേശിയെന്ന് പറഞ്ഞ് ആറു വര്‍ഷം ജയിലിലടച്ച മനോരോഗിയായ യുവാവിന് ഒടുവില്‍ മോചനം!

ഗൾഫിലേക്ക് കുടിയേറുന്ന മലയാളികളുടെ എണ്ണം എട്ടിൽ ഒന്നായി കുറഞ്ഞു

തിരുവനന്തപുരം: മലയാളികൾക്ക് ഗൾഫിനോടുള്ള പ്രിയം കുറയുന്നതായി റിപ്പോർട്ട്. വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്ക് അനുസരിച്ച് ജിസിസി രാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്ന് പോകുന്നവർ എട്ടിലൊന്നായി ഇടിഞ്ഞു. ഇതോടെ സംസ്ഥാനത്തേക്ക് എത്തുന്ന പ്രവാസി പണവും പകുതിയായി. സ്വദേശിവത്കരണവും കൊവിഡുമാണ് ഗൾഫിനെ അപ്രിയമാക്കുന്നത്. അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പുതിയകാലത്തെ കുടിയേറ്റം.

പൗരത്വം തിരുത്തി സര്‍ക്കാര്‍ ജോലി നേടി

ഗൾഫെന്ന സ്വപ്നഭൂമിയിൽ നിന്ന് മലയാളികൾ അകലുകയാണ്. 2016 ൽ ഇന്ത്യയിൽ നിന്ന് ജിസിസി രാജ്യങ്ങളിലേക്ക് ജോലിയ്ക്കും മറ്റുമായി പോയത് 7.6 ലക്ഷം പേർ. ഇതിൽ നല്ലൊരു പങ്കും മലയാളികളായിരുന്നു. എന്നാൽ 2020 ലേക്ക് എത്തിയപ്പോൾ ഗൾഫിലേക്ക് പോയവരുടെ എണ്ണം 90,000 ആയി കുറഞ്ഞു.

ഒപ്പം നിന്ന് പോരാടുന്ന വിദേശികള്‍ക്ക് ഭാവിയില്‍ പൗരത്വം നല്‍കുമെന്ന് യുക്രൈന്‍

ഗൾഫിന്‍റെ സുവർണ കാലത്ത് രാജ്യത്തേക്കെത്തുന്ന പ്രവാസി പണത്തിന്‍റെ 19 ശതമാനം കേരളത്തിലേക്കായിരുന്നു. എന്നാൽ 2020-21 ലേക്ക് എത്തിയപ്പോൾ ഇത് 10.2 ശതമാനമായി ചുരുങ്ങി. സ്വദേശിവത്കരണത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ സാമ്പത്തിക മാന്ദ്യവും കൊവിഡും വന്നതോടെ ആയിരക്കണത്തിന് മലയാളികൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ഇതിനൊപ്പം അമേരിക്ക, ബ്രിട്ടൻ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറ്റം കൂടിയതും പുതിയ തലമുറയെ ഗൾഫിൽ നിന്ന് അകറ്റുന്നു.

ഇന്ത്യന്‍ പൗരത്വത്തിന് കാത്ത് 7306 പാകിസ്ഥാന്‍കാര്‍!

അഞ്ച് വർഷം മുൻപ് വരെ രാജ്യത്തേക്ക് എത്തുന്ന പ്രവാസി പണത്തിന്‍റെ 50 ശതമാനവും ഗൾഫിൽ നിന്നായിരുന്നു. എന്നാൽ ഇപ്പോൾ 23.4 ശതമാനം പ്രവാസി പണവുമായി അമേരിക്കയാണ് മുന്നിൽ. പണ്ട് പ്രവാസി പണത്തിൽ ഒന്നാമതായിരുന്ന കേരളത്തിന്‍റെ സ്ഥാനത്ത് ഇപ്പോൾ മഹരാഷ്ട്ര. ഗൾഫിലേക്ക് ജോലിയ്ക്കായി ഒറ്റയ്ക്കാണ് പോയിരുന്നതെങ്കിൽ വികസിത രാജ്യങ്ങളിലേക്ക് കുടുംബവുമായാണ് കുടിയേറ്റം. ഇതും പ്രവാസി പണത്തിന്‍റെ അളവ് കുറയുന്നതിന് പിന്നിലുണ്ട്.

അഞ്ച് വർഷത്തിനിടെ പൗരത്വം ഉപേക്ഷിച്ചത് ആറ് ലക്ഷത്തിലധികം ഇന്ത്യക്കാർ, കാരണമെന്ത്?

click me!