അമിത് ഷായ്ക്ക് ഗോബാക്ക് വിളി: പ്രതിഷേധം വീടു കയറി പ്രചാരണം നടത്താൻ എത്തിയപ്പോൾ

Web Desk   | Asianet News
Published : Jan 05, 2020, 05:22 PM ISTUpdated : Jan 05, 2020, 05:59 PM IST
അമിത് ഷായ്ക്ക് ഗോബാക്ക് വിളി:  പ്രതിഷേധം വീടു കയറി പ്രചാരണം   നടത്താൻ എത്തിയപ്പോൾ

Synopsis

വെള്ളത്തുണിയിൽ ചായം കൊണ്ടെഴുതിയ വലിയ ബാനറുകൾ വീടിന്‍റെ മുകളിൽ നിന്ന് താഴേക്ക് വിരിച്ചുകൊണ്ടായിരുന്നു യുവതികളുടെ ഗോബാക്ക് വിളി. തുടർന്ന് കോളനിവാസികളിൽ ചിലരും ഗോബാക്ക് വിളിച്ചു. 

ദില്ലി: പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വീട് കയറി പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഗോബാക്ക് വിളി. ദില്ലി ലജ്പത് നഗറിൽ ചണ്ഡിബസാറിന് സമീപം ബിജെപിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അമിത് ഷായ്ക്ക് എതിരെ പ്രതിഷേധം ഉയർന്നത്. ഏതാണ്ട് നാലേമുക്കാലോടെയാണ് അമിത് ഷാ ലജ്പത് നഗറിലെ കോളനിയിലെത്തിയത്. പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്താനെന്ന പേരിൽ ബിജെപി നടത്തിയ പരിപാടിയിൽ പങ്കെടുത്ത് കൈവീശി നടന്നുപോവുകയായിരുന്ന അമിത് ഷായ്ക്ക് നേരെയാണ് രണ്ട് യുവതികൾ അടക്കമുള്ള കോളനിവാസികൾ ഗോ ബാക്ക് വിളിച്ചത്.

വെള്ളത്തുണിയിൽ ചായം കൊണ്ടെഴുതിയ വലിയ ബാനറുകൾ വീടിന്‍റെ മുകളിൽ നിന്ന് താഴേക്ക് വിരിച്ചുകൊണ്ടായിരുന്നു യുവതികളുടെ ഗോബാക്ക് വിളി. തുടർന്ന് കോളനിവാസികളിൽ ചിലരും ഗോബാക്ക് വിളിച്ചു. 

എന്നാൽ അമിത് ഷാ പ്രതികരിക്കാൻ നിൽക്കാതെ നടന്ന് പോയി. ആദ്യം കയറിയ വീട്ടിൽ ആളുകളോട് പൗരത്വ നിയമഭേദഗതിയെക്കുറിച്ച് വിശദീകരിച്ച് പുറത്തേക്ക് ഇറങ്ങുമ്പോഴാണ്, യുവതികളടക്കമുള്ളവർ വീടിന് മുകളിൽ നിന്ന് അമിത് ഷായ്ക്ക് നേരെ ഗോ ബാക്ക് വിളിച്ചത്.

സൂര്യ, ഹർമിയ എന്നീ യുവതികളാണ് മുദ്രാവാക്യം വിളിച്ചത്. ബിരുദവിദ്യാർത്ഥിനിയും, അഭിഭാഷകയുമാണ് ഇവർ രണ്ടുപേരും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇതേത്തുടർന്ന് പൊലീസ് ഈ ഫ്ലാറ്റുള്ള കെട്ടിടത്തിലേക്ക് ഇപ്പോൾ കയറിയിട്ടുണ്ട്. എന്താണ് ഈ യുവതികൾക്ക് നേരെ എടുക്കുന്ന നടപടിയെന്നതിലും വ്യക്തതയില്ല.

ഇവർക്കെതിരെ അമിത് ഷായ്ക്ക് ഒപ്പമുണ്ടായിരുന്ന പ്രവർത്തകരിൽ ചിലർ രൂക്ഷമായ ഭാഷയിലാണ് തിരിച്ച് പ്രതികരിച്ചത്. ഇതേത്തുടർന്ന് പൊലീസ് ഇവരുടെ വീടിന് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. ആക്രമണസാധ്യതയുണ്ടെന്ന് കണ്ട് സംഘർഷം ഒഴിവാക്കാനാണ് പൊലീസ് നടപടി. 

ലജ്പത് നഗർ കാലങ്ങളായി ബിജെപിയുടെ ശക്തി കേന്ദ്രമാണ്. സുരക്ഷിതമായി, ഇത്തരത്തിലൊരു പ്രചാരണ പരിപാടി നടത്താവുന്ന ഇടമെന്ന് കണ്ടാണ് ലജ്പത് നഗർ തന്നെ ബിജെപി പ്രചാരണത്തിന് തെരഞ്ഞെടുത്തത്. എന്നാൽ അവിടെത്തന്നെയാണ് ഇത്തരത്തിലൊരു ഗോബാക്ക് വിളിയുണ്ടായത് എന്നത് പാർട്ടിക്ക് തന്നെ വലിയ നാണക്കേടാകും.

Read more at: ജനരോഷം ചെറുക്കാൻ ബിജെപി: 1000 റാലികൾ, 300 വാർത്താ സമ്മേളനങ്ങൾ, 10 ദിവസം പ്രചാരണം

പൗരത്വ നിയമഭേദഗതിയിൽ ജനരോഷം ആളിക്കത്തിയപ്പോൾ പ്രതിരോധത്തിലായ ബിജെപി വിപുലമായ പ്രചാരണത്തിനാണ് തുടക്കം കുറിച്ചത്. വിപുലമായി പണം ചെലവഴിച്ച്, വൻ പ്രചാരണം നടത്താൻ തന്നെയാണ് ബിജെപി ഒരുങ്ങുന്നത്. താഴേത്തട്ടിൽ നിന്ന് പ്രചാരണം തുടങ്ങി. വീടുവീടാന്തരം കയറി ദേശീയ പൗരത്വ റജിസ്റ്ററിനെക്കുറിച്ച് വിശദീകരിക്കലാണ് ആദ്യപടി. രാജ്യവ്യാപകമായി മുന്നൂറ് ഇടങ്ങളിൽ വാർത്താ സമ്മേളനങ്ങൾ, ആയിരം റാലികൾ എന്നിവയായിരുന്നു ബിജെപിയുടെ പദ്ധതി.

ഇതിന്‍റെ ഭാഗമായി കേരളത്തിൽ നടത്തിയ വീട് കയറി പ്രചാരണത്തിന്‍റെ തുടക്കത്തിൽ തന്നെ, ജോർജ് ഓണക്കൂറിന്‍റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രിയോട് എഴുത്തുകാരൻ എതിർപ്പറിയിച്ചത് സംസ്ഥാനത്തെ ബിജെപിയുടെ പ്രചാരണത്തിൽ കല്ലുകടിയായിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായ്ക്ക് എതിരെത്തന്നെ ജനങ്ങൾ ഗോ ബാക്ക് വിളിക്കുന്നത്. 

Read more at: ഉത്തരം മുട്ടിച്ച് ഓണക്കൂര്‍; പൗരത്വ നിയമം വിശദീകരിക്കാനിറങ്ങിയ ബിജെപിക്ക് എട്ടിന്‍റെ പണി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

36000 രൂപ മാസ ശമ്പളമുള്ള ഭാര്യക്ക് 5000 രൂപ ജീവനാംശം; ഭർത്താവിൻ്റെ വാദം അംഗീകരിച്ച് അലഹബാദ് ഹൈക്കോടതി; ജീവനാംശം നൽകേണ്ടെന്ന് വിധി
ലിബിയയിൽ ഇന്ത്യൻ ദമ്പതികളും മൂന്ന് വയസുകാരി മകളെയും തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യം 2 കോടി ആവശ്യപ്പെട്ട് ബന്ധുക്കൾക്ക് സന്ദേശം