പ്രധാനമന്ത്രി മോദിയ്ക്ക് കിട്ടിയ സമ്മാനങ്ങൾ ലേലത്തിന്

By Web TeamFirst Published Sep 11, 2019, 4:13 PM IST
Highlights

നമാമി ഗംഗ പദ്ധതിയ്ക്ക് വേണ്ടി പണം സ്വരൂപിക്കാനാണ് പ്രധാനമന്ത്രി മോദിയ്ക്ക് കിട്ടിയ സമ്മാനങ്ങൾ വിൽക്കുന്നത്. 2700 സമ്മാനങ്ങളാണ് വിൽപ്പനയ്ക്ക് വയ്ക്കുന്നത്. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കിട്ടിയ സമ്മാനങ്ങൾ വിൽക്കാൻ കേന്ദ്ര സാംസ്കാരിക വകുപ്പ് തീരുമാനിച്ചു. നമാമി ഗംഗ പദ്ധതിയ്ക്ക് വേണ്ടി പണം സ്വരൂപിക്കാനാണ് സമ്മാനങ്ങൾ വിൽക്കുന്നത്.

കഴിഞ്ഞ ആറ് മാസത്തിനിടയിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികളിലും വിദേശ യാത്രയിലുമൊക്കെയായി കിട്ടിയ 2700 സമ്മാനങ്ങളാണ് വിൽപ്പനയ്ക്ക് വയ്ക്കുന്നത്. ഓണ്‍ലൈൻ വഴി സെപ്റ്റംബർ പതിനാല് മുതൽ സമ്മാനങ്ങൾ പൊതുജനങ്ങൾക്ക് വാങ്ങാം. കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് പരിപാടി നടപ്പിലാക്കുന്നത്. 200 മുതൽ രണ്ടരലക്ഷം രൂപ വരെയാണ് സമ്മാനങ്ങൾക്ക് വിലയിട്ടിരിക്കുന്നത്. സമ്മാനങ്ങൾ വിറ്റ് കിട്ടുന്ന തുക ഗംഗാ നദി ശുചീകരണ പദ്ധതിയായ നമാമി ഗംഗക്ക് നൽകും. 

മുമ്പും പ്രധാനമന്ത്രിക്ക് കിട്ടിയ സമ്മാനങ്ങൾ ലേലം ചെയ്തിരുന്നു. വിൽപ്പനയ്ക്ക് വെക്കുന്ന സമ്മാനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഓണ്‍ലൈൻ വഴി നൽകും. 2014 മുതൽ 2018 വരെ കിട്ടിയ 1800 സമ്മാനങ്ങൾ മൂന്നു മാസത്തോളം പ്രദർശനത്തിന് വച്ചശേമാണ് ലേലത്തിന് വിറ്റത്. ഈ വർഷം ജനുവരിയിൽ നടന്ന ലേലത്തിൽ രണ്ടാഴ്ച കൊണ്ട് അവ വിറ്റുപോയി.

click me!