ചരക്ക് വിട്ടുനൽകാൻ ചില 'ഫോ‍‌‌‍ർമാലിറ്റി'കൾ ഉണ്ടെന്ന് ജിഎസ്ടി ഉദ്യോ​ഗസ്ഥർ, ചോദിച്ചത് 55 ലക്ഷം; പരാതിക്കാരന്റെ നീക്കത്തിൽ കുടുങ്ങി

Published : Apr 19, 2026, 04:41 AM IST
gst bribe arrest

Synopsis

ഗുജറാത്തിലെ നദിയാദിൽ ചരക്ക് വാഹനം വിട്ടുനൽകാൻ 55 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട രണ്ട് സെൻട്രൽ ജിഎസ്ടി ഉദ്യോഗസ്ഥരെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. കൈക്കൂലിയുടെ ആദ്യ ഗഡുവായ 10 ലക്ഷം രൂപ സ്വീകരിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.

അഹമ്മദാബാദ്: ഗുജറാത്തിലെ നദിയാദിൽ ചരക്ക് വാഹനം വിട്ടുനൽകാൻ 55 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട രണ്ട് സെൻട്രൽ ജിഎസ്ടി ഉദ്യോഗസ്ഥരെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. നദിയാദിലെ സെൻട്രൽ ജിഎസ്ടി ഭവനിൽ വെച്ച് കൈക്കൂലിയുടെ ആദ്യ ഗഡുവായ 10 ലക്ഷം രൂപ സ്വീകരിക്കുന്നതിനിടെയാണ് ഇവർ വലയിലായത്. ജിഎസ്ടി സൂപ്രണ്ട് (ക്ലാസ്-2) അമർനാഥ് ഗോവർധൻറാം സരോജ്, ജിഎസ്ടി ഇൻസ്പെക്ടർ (ക്ലാസ്-2) സുബോധ് സുഭാഷ് ചൗഹാൻ എന്നിവരാണ് പിടിയിലായ ഉദ്യോഗസ്ഥർ. പരാതിക്കാരനായ ട്രാൻസ്പോർട്ട് ഉടമയുടെ സാധനങ്ങൾ കയറ്റിയ ട്രക്ക് ജിഎസ്ടി ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചിരുന്നു.

രേഖകളിൽ പോരായ്മയുണ്ടെന്ന് ആരോപിച്ച ഉദ്യോഗസ്ഥർ, വാഹനം വിട്ടുനൽകുന്നതിനും നിയമനടപടികൾ ഒഴിവാക്കുന്നതിനുമായി 55 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പത്ത് ലക്ഷം രൂപ ഉടൻ നൽകണമെന്നും ഇവർ നിർബന്ധിച്ചു. കൈക്കൂലി നൽകാൻ തയ്യാറാകാത്ത പരാതിക്കാരൻ എസിബി ഹെൽപ്‌ലൈൻ നമ്പറായ 1064-ൽ വിവരം അറിയിച്ചു. തുടർന്ന് ഗാന്ധിനഗർ എസിബി യൂണിറ്റ് നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിൽ ഓഫീസിനുള്ളിൽ വെച്ച് തന്നെ ഇവർ പിടിയിലാവുകയായിരുന്നു.

പണം കൈമാറുന്നതിനിടയിലുള്ള സംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത എസിബി സംഘം, പണം സ്വീകരിച്ച ഉടൻ തന്നെ ഇരുവരെയും കസ്റ്റഡിയിലെടുത്തു. 10 ലക്ഷം രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത എസിബി, ഈ ഉദ്യോഗസ്ഥർക്ക് പിന്നിൽ മറ്റ് ഉന്നതർക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്. നദിയാദിലെ ഈ വൻ വേട്ട ജിഎസ്ടി വകുപ്പിനുള്ളിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വനിതാ ബില്ലിൽ പ്രതിപക്ഷത്തിന്റെ പതനം ലക്ഷ്യമിട്ട് ബിജെപി, ഇന്നും പ്രതിഷേധം തുടരും; മോദിയുടെ പ്രസ്താവനക്കെതിരെ വിമർശനം ശക്തം
രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള മോദിയുടെ പ്രസം​ഗം, വിമർശിച്ച് കോൺ​ഗ്രസ്; 'പവിത്രത കളഞ്ഞ് കുളിക്കുന്ന രാഷ്ട്രീയ പ്രസം​ഗം'