ഹൈവേയിൽ കന്നുകാലിയെ ഇടിച്ചു, പിന്നാലെ ഡിവൈഡറിലേക്ക് പാഞ്ഞുകയറി; തകർന്ന് തരിപ്പണമായി ആഡംബര എസ്.യു.വി; അപകടത്തിൽ രണ്ടുമരണം

Published : Sep 29, 2026, 01:03 PM IST
gujarat highway land rover discovery accident

Synopsis

സെപ്റ്റംബർ 27 ഞായറാഴ്ച ഭാരത് മാല പദ്ധതിയുടെ ഭാ​ഗമായുള്ള തരാദ്-ദീസ ഹൈവേയിൽ മാൽപുരിന് സമീപമായിരുന്നു അപകടം. രാജ്കോട്ടിൽനിന്ന് രാജസ്ഥാനിലേക്ക് പോവുകയായിരുന്ന ലാൻഡ് റോവർ ഡിസ്കവറി എസ് യു വിയാണ് അപകടത്തിൽപ്പെട്ടത്.

അഹമ്മദാബാദ്: ഹൈവേയിൽ കയറിയ കന്നുകാലിയെ ഇടിച്ചതിന് പിന്നാലെ ആഡംബര എസ് യു വി ഡിവൈഡറിലേക്ക് പാഞ്ഞുകയറി രണ്ടുപേർ മരിച്ചു. കാർ യാത്രക്കാരായ രണ്ടുപേരാണ് മരിച്ചത്. മറ്റൊരു യാത്രക്കാരന് ​ഗുരുതരമായി പരിക്കേറ്റു. ഇയാളെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സെപ്റ്റംബർ 27 ഞായറാഴ്ച ഭാരത് മാല പദ്ധതിയുടെ ഭാ​ഗമായുള്ള തരാദ്-ദീസ ഹൈവേയിൽ മാൽപുരിന് സമീപമായിരുന്നു അപകടം. രാജ്കോട്ടിൽനിന്ന് രാജസ്ഥാനിലേക്ക് പോവുകയായിരുന്ന ലാൻഡ് റോവർ ഡിസ്കവറി എസ് യു വിയാണ് അപകടത്തിൽപ്പെട്ടത്. അലഞ്ഞുതിരിയുന്ന കാള ഹൈവേയിൽ കയറിയതോടെ അതിവേ​ഗത്തിലെത്തിയ എസ് യു വി ഇതിനെ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണംവിട്ട കാർ സമീപത്തെ ഡിവൈഡറിലേക്കും ഇടിച്ചുകയറി. അപകടത്തെത്തുടർന്ന് കാർ തകർന്ന് തരിപ്പണമായി. പൂർണമായും തകർന്ന കാറിൽനിന്ന് ഏറെ പണിപ്പെട്ടാണ് യാത്രക്കാരെ പുറത്തെടുത്തത്. സ്ഥലത്തെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് ഇവർ 108 ആംബുലൻസിൽ വിവരമറിയിക്കുകയായിരുന്നു. അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അപ്രതീക്ഷിത രാജി, പിന്നാലെ രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച് യുപിയിലെ മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥ ദിവ്യ മിത്തൽ; 'ഇനി ജനങ്ങൾക്കൊപ്പം'
ഗ്യാനേഷ് കുമാറിനെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടാൻ കോൺഗ്രസ്; ജിജി തോംസണിന്‍റെ വെളിപ്പെടുത്തലും ആയുധമാക്കും