നിർണായക തീരുമാനത്തിലേക്ക് ഉത്തരാഖണ്ഡിന് പിന്നാലെ ഗുജറാത്തും; സംസ്ഥാനത്ത് ഉടൻ ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയേക്കും

Published : Aug 06, 2025, 04:01 AM IST
Gujarat

Synopsis

ഗുജറാത്തിൽ ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കിയേക്കുമെന്ന് റിപ്പോർട്ട്

ദില്ലി: ഉത്തരാഖണ്ഡിന് പിന്നാലെ ഗുജറാത്തും ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്നലെ മുഖ്യമന്ത്രി ഭൂപേന്ദ്ര യാദവും ഏകീകൃത സിവിൽ കോഡ് കമ്മിറ്റിയും തമ്മിൽ നടന്ന ചർച്ചയിൽ കരട് രേഖ ചർച്ചയായി. ഇനി സംസ്ഥാന സർക്കാർ കരട് രേഖയിലെ നിർദേശങ്ങൾ ചർച്ച ചെയ്യും. എന്തെങ്കിലും മാറ്റം ആവശ്യമുണ്ടെങ്കിൽ മന്ത്രിസഭ ഇത് നിർദ്ദേശിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്യ

ഗുജറാത്ത് നിയമസഭയുടെ വരാനിരിക്കുന്ന ശീതകാല സമ്മേളനത്തിൽ സർക്കാർ ഇത് അവതരിപ്പിച്ചേക്കും. മുഖ്യമന്ത്രിയുമായി നടന്ന ചർച്ച ഇതുവരെ നടന്ന പ്രവർത്തനങ്ങൾ വിലയിരുത്താനെന്നാണ് സുപ്രീം കോടതി ജഡ്‌ജ് ജസ്റ്റിസ് രഞ്ജന ദേശായി പ്രതികരിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സന്ദർശനം നടത്തി എല്ലാ വിഭാഗം ജനങ്ങളുമായി ചർച്ച നടത്തിയാണ് യുസിസി കമ്മിറ്റി കരട് രേഖ തയ്യാറാക്കിയത്. അന്തിമ റിപ്പോർട്ട് ഉടനെ സമർപ്പിക്കുമെന്നും അവർ വ്യക്തമാക്കി.

സർക്കാരിൻ്റെ ഔദ്യോഗിക വക്താവും റിപ്പോർട്ട് സംബന്ധിച്ച് പ്രതികരിച്ചിട്ടുണ്ട്. ഫെബ്രുവരി നാലിനാണ് സംസ്ഥാന സർക്കാർ യുസിസി കമ്മിറ്റി രൂപീകരിച്ചത്. അഞ്ചംഗ സമിതിയെയാണ് സർക്കാർ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ സമർപ്പിക്കാൻ ചുമതലപ്പെടുത്തിയത്. തുടക്കത്തിൽ 45 ദിവസങ്ങളാണ് കരട് റിപ്പോർട്ട് തയ്യാറാക്കാൻ നൽകിയതെങ്കിലും പിന്നീട് സമയം മൂന്ന് തവണ നീട്ടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാഹുല്‍ ഗാന്ധിക്ക് മുന്‍ കരസേന മേധാവി ജനറൽ എംഎം നരവേനയുടെ പുസ്തകം ആര് നൽകി? പുറത്തിറക്കിയിട്ടില്ലെന്ന് പെൻഗ്വിൻ, ഗൂഢാലോചന സംശയിച്ച് ദില്ലി പൊലീസ്
അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ല, 8000 കോടി രൂപ പിഴയീടാക്കി ബാങ്കുകൾ