വീട്ടുജോലിക്കാരിക്ക് മർദനം, മുടിയിൽ പിടിച്ചുവലിച്ചു, ഫോൺ കൊണ്ട് അടിച്ചു; വീട്ടുടമയായ 52-കാരി അറസ്റ്റിൽ

Published : Aug 11, 2026, 01:57 PM IST
gurugram domestic help attack

Synopsis

വീട്ടുടമയായ രുചിറ വീട്ടുജോലിക്കാരിയെ മർദിക്കുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

ഗുരു​ഗ്രാം: വീട്ടുജോലിക്കാരിയെ മർദിച്ചതിനും ഭീഷണിപ്പെടുത്തിയതിനും 52-കാരി അറസ്റ്റിൽ. ​ഗുരു​ഗ്രാം സെക്ടർ 42-ൽ ഡിഎൽഎഫ് ദി കമേലിയ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന രുചിറ സച്ഛ്ദേവയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

വീട്ടുടമയായ രുചിറ വീട്ടുജോലിക്കാരിയെ മർദിക്കുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

ജൂലായ് 24-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. വീട്ടുജോലിക്കാരിയായ യുവതിയെ മുടിയിൽ പിടിച്ച് വലിക്കുന്നതും മൊബൈൽഫോൺ കൊണ്ട് മർദിക്കുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇവരുടെ അയൽവാസിയാണ് ഈ വീഡിയോ പകർത്തിയത്. വീട്ടുജോലിക്കാരിയെ പിന്നീട് മുറിയിൽ പൂട്ടിയിട്ടതായും വീഡിയോ പകർത്തിയ ആൾ അവകാശപ്പെട്ടിരുന്നു. ഈ ​ദൃശ്യങ്ങൾ പിന്നീട് സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെയാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ജോലിസംബന്ധമായ കാര്യങ്ങളെച്ചൊല്ലിയാണ് വീട്ടുടമ ജോലിക്കാരിയെ മർദിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. മർദനത്തിനിരയായ യുവതി ജൂലായ് 27-ന് ഇവിടത്തെ ജോലിവിട്ട് പോയതായും പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിജെപി നേതാവ് അശുതോഷ് റാങ്കയെ അസം പോലീസ് വിട്ടയച്ചു
വിദ്യാർത്ഥി പീഢിപ്പിക്കപ്പെട്ടെന്ന് വ്യാജ പ്രചാരണം; പഞ്ചാബ് ലൗലി സർവകലാശാല ക്യാമ്പസിൽ വീണ്ടും സംഘർഷം, പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്