
ദില്ലി: രണ്ടാം മോദി സര്‍ക്കാരില്‍ നിന്ന് വിട്ടു നിന്ന മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആന്ധ്രാ പ്രദേശ് ഗവര്‍ണര്‍ പദവിയിലേക്കെന്ന് സംശയം. ആന്ധ്രാ ഗവർണർ ആയി ചുമതല ഏൽക്കുന്ന സുഷമ സ്വരാജിനു ആശംസകൾ അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ അരമണിക്കൂറിനുള്ളില്‍ ഹര്‍ഷ് വര്‍ദ്ധന്‍ ട്വീറ്റ് പിന്‍വലിച്ചു.
അതേസമയം ഇതുവരെയും സുഷമ സ്വരാജിനെ ആന്ധ്രാ ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല. മുന്‍ വിദേശകാര്യമന്ത്രിയായ സുഷമ സ്വരാജ് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രിസഭയില്‍ നിന്ന് വിട്ട് നിന്നത്. സുഷമ സ്വരാജ് മാത്രമല്ല, മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും ആരോഗ്യ കാരണങ്ങളാല്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് അറിയിക്കുകയായിരുന്നു. എസ് ജയശങ്കറാണ് രണ്ടാംമോദി സര്‍ക്കാരിന്‍റെ വിദേശകാര്യമന്ത്രി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam