'ഞങ്ങൾ അധികാരത്തിലേറിയത് രാജ്യത്തെ പൂർണമായും കാവിവത്ക്കരിക്കാൻ': ബിജെപി മന്ത്രി

By Web TeamFirst Published Jan 28, 2020, 1:14 PM IST
Highlights

ഒരു വ്യക്തി എത്ര ക്രൂരനായാലും കാവി ധരിച്ചാൽ അയാളെ ഗുരുവായി കണക്കാക്കണം. ഒരിക്കൽ കാവി ധരിച്ചാൽ അദ്ദേഹം ബഹുമാനിക്കപ്പെടുന്ന വ്യക്തിയായി മാറുമെന്നും കൻവാർ പൽ ഗുജ്ജർ പറഞ്ഞു. 

ചണ്ഡിഗഡ്: തങ്ങൾ അധികാരത്തിലേറിയത് രാജ്യത്തെ പൂർണമായും കാവിവത്ക്കരിക്കാനാണെന്ന് ഹരിയാന വിദ്യാഭ്യാസ മന്ത്രിയും ബിജെപി നേതാവുമായ കൻവാർ പൽ ഗുജ്ജർ. രാജ്യത്തിന്റെ സംസ്കാരം സംരക്ഷിക്കാനാണ് ബിജെപി നില കൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ചില ആളുകൾക്ക് കാവിയുമായി പ്രശ്‌നങ്ങളുണ്ട്. കാവിവത്ക്കരണം നടക്കുന്നുവെന്ന് അവർ പറയുന്നു. അതെ ഞങ്ങൾ അധികാരത്തിലേറിയതു തന്നെ രാജ്യത്തെ പൂർണമായും കാവിവത്കരിക്കാനാണ്. ഈ രാജ്യത്തിന്റെ സംസ്കാരം സംരക്ഷിക്കാനാണ് ഞങ്ങൾ വന്നിരിക്കുന്നത്. അതിൽ എതിർപ്പുള്ളവർക്ക് അങ്ങനെ തന്നെ തുടരാം"-കൻവാർ പൽ ഗുജ്ജർ പറഞ്ഞു.

Haryana Minister Kanwar Pal says "Some people have issues with saffron. They say saffronisation has been done.We've come for saffronisation.Why have we come (to power)? We've come to protect the culture of this country. Those who have objection can continue to have one..." pic.twitter.com/Kr3bH96CEV

— ANI (@ANI)

ഒരു വ്യക്തി എത്ര ക്രൂരനായാലും കാവി ധരിച്ചാൽ അയാളെ ഗുരുവായി കണക്കാക്കണം. ഒരിക്കൽ കാവി ധരിച്ചാൽ അദ്ദേഹം ബഹുമാനിക്കപ്പെടുന്ന വ്യക്തിയായി മാറുമെന്നും കൻവാർ പൽ ഗുജ്ജർ പറഞ്ഞു. നേരത്തെ യോ​ഗി ആദിത്യനാഥിനെതിരായ കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിയുടെ കാവി പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. 

click me!