അസദ് അഹമ്മദിന്റെ സംസ്കാരച്ചടങ്ങുകൾ ഇന്ന്, പ്രയാഗ് രാജിൽ സുരക്ഷ ശക്തമാക്കി യുപി പൊലീസ്

Published : Apr 15, 2023, 12:49 PM IST
അസദ് അഹമ്മദിന്റെ സംസ്കാരച്ചടങ്ങുകൾ ഇന്ന്, പ്രയാഗ് രാജിൽ സുരക്ഷ ശക്തമാക്കി യുപി പൊലീസ്

Synopsis

അസദിൻ്റെ മാതാവും സാക്ഷിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. ശ്മാനത്തിന് ചുറ്റും ഇരൂനൂറ് പൊലീസുകാരെ നിയോഗിച്ചിരിക്കുകയാണ്. 

ലക്നൌ : ആതിഖ് അ​ഹമ്മദിന്റെ മകൻ അസദ് അഹമ്മദ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രയാഗ് രാജിൽ കനത്ത സുരക്ഷ. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രതികളുടെ സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും. മുൻ എംപി അതീഖിൻ്റെ ശക്തികേന്ദ്രമായ ചകിത പ്രദേശത്ത് ബന്ദ് ആചരിക്കാൻ തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് സുരക്ഷ കർശനമാക്കിയിരിക്കുന്നത്. ഒളിവിലുള്ള, അസദിൻ്റ മാതാവ് അടക്കം സംസ്കാരത്തിൽ പങ്കെടുക്കുമെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. അസദിൻ്റെ മാതാവും സാക്ഷിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. ശ്മാനത്തിന് ചുറ്റും ഇരൂനൂറ് പൊലീസുകാരെ നിയോഗിച്ചിരിക്കുകയാണ്. 

 എംഎൽഎ വധക്കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയാണ് ആതിഖ് അഹമ്മദ്. രണ്ട് പേരാണ് സാക്ഷി വധക്കേസിൽ ഇതുവരെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. അസദിനെ ജീവനോടേ പിടികൂടാൻ ശ്രമിച്ചെങ്കിലും പൊലീസിനെ ആക്രമിക്കുകയായിരുന്നുവെന്ന് യുപി എസ് ടി എ ഫ് പറഞ്ഞു. അസദിൽ നിന്ന് വിദേശ നിർമ്മിത തോക്കുകളും പിടികൂടിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. 

Read More : നൂറിലേറെ കേസുകള്‍, എംപി, എംഎല്‍എ പദവികള്‍, ജയില്‍വാസം; ഒരു രാഷ്ട്രീയക്കാരന്റെ ചോരക്കളികള്‍!

PREV
Read more Articles on
click me!

Recommended Stories

മതപരിവർത്തന നിരോധന നിയമം: സിബിസിഐ സുപ്രീം കോടതിയിൽ ഹർജി നൽകി; രാജസ്ഥാൻ സർക്കാരിന് നോട്ടീസ്
നദിയിൽ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം, 51 കാരിയുടെ മരണത്തിൽ ഏറ്റുമുട്ടി ഒഡീഷയിലെ ഗ്രാമങ്ങൾ, 163 വീടുകൾ തക‍ർന്നു, ഇന്‍റ‍ർനെറ്റ് നിരോധിച്ചു