
ശ്രീനഗര്‍: ഏഴുമാസത്തെ തടങ്കലിന് ശേഷം ആദ്യമായി പുറത്തിറങ്ങി ജമ്മുകശ്മീർ മുന്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. 232 ദിവസത്തെ തടവിന് ഒടുവില്‍ ഹരി നിവാസിന് പുറത്തിറങ്ങി. 2019 ഓഗസ്റ്റ് 5 മുന്‍പുള്ള ലോകത്തില്‍ നിന്ന് ഏറെ വ്യത്യസ്തയാണ് കാര്യങ്ങള്‍ തോന്നുന്നതെന്ന് ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ കുറിച്ചു. നിരവധി പേരാണ് കുറിപ്പിന് പ്രതികരണവുമായി എത്തുന്നത്. തടങ്കല്‍ വിമോചിതനാക്കിയതിന്‍റെ സര്‍ക്കാര്‍ ഉത്തരവും വാഹനത്തിന് അകത്തിരുന്നുള്ള ചിത്രവുമാണ് ഒമര്‍ അബ്ദുള്ള കുറിപ്പിനൊപ്പം ട്വീറ്റ് ചെയ്തിട്ടുണ്ട്.
കശ്മീർ പുനസംഘടനക്ക് ശേഷം കഴിഞ്ഞ ഓഗസ്റ്റ് അഞ്ച് മുതലാണ് ഒമർ അബ്ദുള്ള അടക്കമുള്ള നേതാക്കളെ സർക്കാർ തടവിലാക്കിയത്. കേന്ദ്രസര്‍ക്കാരിനെതിരെ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കാന്‍ ഒമര്‍ അബ്ദുള്ളക്ക് ഇപ്പോഴും രാഷ്ട്രീയശേഷിയുണ്ടെന്ന വാദത്തിന് പുറത്താണ് ഒമര്‍ അബ്ദുള്ളയെ തടങ്കലില്‍ പാര്‍പ്പിച്ചത്. ജമ്മുകശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന 370 –ാം അനുഛേദം റദ്ദാക്കിയത്.
അതിന്‍റെ തലേദിവസം മുതൽ ഒമര്‍ അബ്ദുള്ള, പിതാവ് ഫറൂഖ് അബ്ദുള്ള ഉൾപ്പടെയുള്ള രാഷ്ട്രീയ നേതാക്കളെയെല്ലാം കരുതൽ തടങ്കലിലാക്കിയിരുന്നു. തടങ്കലിൽ ചെലവിട്ടകാലം ഒമർ അബ്ദുള്ള പ്രതിഷേധം എന്ന നിലയ്ക്ക് താടി വളർത്തിയിരുന്നു. ഈ ചിത്രങ്ങള്‍ പുറത്ത് വന്നത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഒമര്‍ അബ്ദുള്ളയെ ഉടന്‍ മോചിപ്പിക്കില്ല ; പതിനഞ്ചു ദിവസം കൂടി കാത്തിരിക്കാന്‍ സഹോദരിയോട് കോടതി
ഒമര്‍ അബ്ദുള്ളയുടേതെന്ന വാദത്തോടെ പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ അടിസ്ഥാനരഹിതം; തെളിവുകള്‍ ഇതാ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam