
ദില്ലി: 27 വർഷത്തെ ഇടവേളയ്ക്കു ശേഷം ദില്ലിയിൽ അധികാരം തിരികെ പിടിച്ചിരിക്കുകയാണ് ബിജെപി. ആകെയുള്ള 70 സീറ്റിൽ 48 സീറ്റുകൾ നേടിയാണ് ബിജെപി അധികാരം പിടിച്ചത്. കഴിഞ്ഞ തവണയുണ്ടായിരുന്ന വെറും 8 സീറ്റുകളിൽ നിന്നാണ് ബിജെപി 48ലേയ്ക്ക് കുതിച്ചുകയറിയത്. മറുഭാഗത്ത് 62 സീറ്റുകളുണ്ടായിരുന്ന ആം ആദ്മി പാർട്ടിയാകട്ടെ 22 സീറ്റുകളിൽ ഒതുങ്ങി. കോൺഗ്രസിന് ഒറ്റ സീറ്റിൽ പോലും വിജയിക്കാനായില്ല.
ബിജെപിയും സഖ്യകക്ഷികളും ചേർന്ന് 47.17 ശതമാനം വോട്ടുകളാണ് നേടിയത്. ആംആദ്മി പാർട്ടി 43.5 ശതമാനം വോട്ട് നേടിയപ്പോൾ 6.36 ശതമാനം മാത്രമാണ് കോൺഗ്രസിൻറെ വോട്ടു വിഹിതം. ഇന്നത്തെ ഫലമനുസരിച്ച് ആം ആദ്മി - കോൺഗ്രസ് സഖ്യമുണ്ടായിരുന്നെങ്കിൽ 13 സീറ്റുകളിൽ കൂടി ജയിക്കാമായിരുന്നു. 12 സീറ്റുകളിൽ ആം ആദ്മിയ്ക്കും ഒരു സീറ്റിൽ കോൺഗ്രസിനും. കണക്കുകൾ ചുവടെ.
ബദ്‌ലി
ബിജെപി ഭൂരിപക്ഷം - 15,163
കോൺഗ്രസ് നേടിയ വോട്ടുകൾ - 41,071
ഛത്തർപൂർ
ബിജെപി ഭൂരിപക്ഷം - 6,239
കോൺഗ്രസ് നേടിയ വോട്ടുകൾ - 6,601
ഗ്രേറ്റർ കൈലാഷ്
ബിജെപി ഭൂരിപക്ഷം - 3,188
കോൺഗ്രസ് നേടിയ വോട്ടുകൾ - 6,711
ജംഗ്പുര
ബിജെപി ഭൂരിപക്ഷം - 675
കോൺഗ്രസ് നേടിയ വോട്ടുകൾ - 7,350
കസ്തൂർബ നഗർ
ബിജെപി ഭൂരിപക്ഷം - 11,048
രണ്ടാമതെത്തിയ കോൺഗ്രസ് നേടിയ വോട്ടുകൾ - 27,019
എഎപി വോട്ട് - 18,617
മദിപൂർ
ബിജെപി ഭൂരിപക്ഷം - 10,899
കോൺഗ്രസ് നേടിയ വോട്ടുകൾ - 17,958
മാളവ്യ നഗർ
ബിജെപി ഭൂരിപക്ഷം - 2,131
കോൺഗ്രസ് നേടിയ വോട്ടുകൾ - 6,770
മെഹ്റൗലി
ബിജെപി ഭൂരിപക്ഷം - 1,782
കോൺഗ്രസ് നേടിയ വോട്ടുകൾ - 9,338
നംഗ്ലോയി ജാട്ട്
ബിജെപി ഭൂരിപക്ഷം - 26,251
കോൺഗ്രസ് നേടിയ വോട്ടുകൾ - 32,028
ന്യൂ ഡൽഹി
ബിജെപി ഭൂരിപക്ഷം - 4,089
കോൺഗ്രസ് നേടിയ വോട്ടുകൾ - 4,568
രജീന്ദർ നഗർ
ബിജെപി ഭൂരിപക്ഷം - 1,231
കോൺഗ്രസ് നേടിയ വോട്ടുകൾ - 4,015
സംഗം വിഹാർ
ബിജെപി ഭൂരിപക്ഷം - 344
കോൺഗ്രസ് നേടിയ വോട്ടുകൾ - 15,863
ത്രിലോക്പുരി
ബിജെപി ഭൂരിപക്ഷം - 392
കോൺഗ്രസ് നേടിയ വോട്ടുകൾ - 6,147
READ MORE: അഭിമാന പോരാട്ടത്തിൽ സമാജ്‌വാദിയെ തകർത്ത് ബിജെപി; അയോധ്യയിലെ മണ്ഡലത്തിൽ ഭൂരിപക്ഷം 61,000ത്തിന് മുകളിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam