
ചണ്ഡീസ്ഗഡ്: ഗുരുഗ്രാം അഡീഷണൽ സെഷൻസ് ജഡ്ജി കൃഷ്ണ കാന്ത് ശർമ്മയുടെ ഭാര്യയേയും മകനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിക്ക് ഹരിയാന കോടതി വധശിക്ഷ വിധിച്ചു. അഡീഷണൽ സെഷൻസ് ജഡ്ജി സുധീർ പാർമർ ആണ് കൃഷ്ണ കാന്ത് ശർമ്മയുടെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന പ്രതിക്ക് വധശിക്ഷ വിധിച്ചത്. 2018 ഒക്ടോബർ13നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കൃഷ്ണ കാന്ത് ശർമ്മയുടെ ഭാര്യ റിതുവിനെയും മകൻ ധ്രുവിനെയുമാണ് സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവച്ചു കൊന്നത്. ഗുരുഗ്രാമിലെ സെക്ടർ 49 ലെ ആർക്കേഡിയ മാർക്കറ്റിന് സമീപത്തുവച്ച് തന്റെ സർവ്വീസ് റിവോൾവർ ഉപയോഗിച്ചായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥൻ ആക്രമണം നടത്തിയത്.
കൊലപാതകം, തെറ്റായ വിവരങ്ങൾ നൽകൽ, ആയുധ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ ഉൾപ്പെടുത്തിയായിരുന്നു ഇയാൾക്കെതിരെ കേസെടുത്തത്. 64 ദൃകസാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam