ചെന്നൈ ദൗത്യം പരാജയം,ഇന്ത്യ സഖ്യത്തിന് തിരിച്ചടി, മണ്ഡല പുനർനിർണയത്തിൽ വഴങ്ങാതെ സ്റ്റാലിൻ

Published : Nov 29, 2026, 06:31 PM IST
DMK INDIA

Synopsis

നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയ ഡിഎംകെ, തമിഴ്‌നാടിന്റെ താൽപ്പര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.

ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണ പ്രഖ്യാപിച്ച ഡിഎംകെയെ അനുനയിപ്പിക്കാനുള്ള ഇന്ത്യാസഖ്യത്തിന്റെ ശ്രമം പരാജയം. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും അടക്കമുള്ള നേതാക്കൾ ചെന്നൈയിൽ എത്തി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഇന്ത്യ സഖ്യത്തിന് തിരിച്ചടി നൽകുന്നതാണ് കൂടിക്കാഴ്ചയുടെ അന്തിമഫലം. തങ്ങൾക്ക് ദേഷ്യമില്ലെന്ന് വ്യക്തമാക്കിയ എം കെ സ്റ്റാലിൻ ഊഷ്മളവായ വരവേൽപാണ് ഇന്ത്യാ സഖ്യനേതാക്കൾക്ക് നൽകിയത്. മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണ പ്രഖ്യാപിച്ച നിലപാട് ദേഷ്യം കൊണ്ടല്ലെന്ന് വ്യക്തമാക്കിയ എംകെ സ്റ്റാലിൻ അനുനയ ശ്രമങ്ങൾക്ക് വഴങ്ങിയില്ല. വിജയ്ക്കുള്ള പിന്തുണ പിൻവലിക്കാൻ കോൺഗ്രസ്സ് തയാറാകില്ലെന്ന് അനുനയ ശ്രമങ്ങൾക്ക് എത്തിയ കോൺഗ്രസ് നേതാക്കൾ വിശദമാക്കിയിരുന്നു. മറ്റ് ക്രിയാത്മക നിർദേശം ഉണ്ടെങ്കിൽ പരിഗണിക്കാമെന്ന് നേതാക്കൾ സ്റ്റാലിനോട് വിശദമാക്കിയത്. എന്നാൽ സ്റ്റാലിനെ സന്ദർശിക്കാനെത്തിയ സംഘത്തിൽ കോൺഗ്രസിന്റെ സംസ്ഥാന നേതാക്കളിൽ ആരുമുണ്ടായിരുന്നില്ല. ആര് വന്ന് കണ്ടാലും നിലപാടിൽ മാറ്റമില്ലെന്നായിരുന്നു സ്റ്റാലിൻറെ പ്രതികരണം. ഡിഎംകെയ്ക്കും എൻസിപിക്കും കേന്ദ്ര മന്ത്രിസഭയിലേക്ക് വാതിൽ തുറന്നിട്ടിരിക്കുകയാണ് ബിജെപി.

കനിമൊഴിയും ടി ആർ ബാലു, എ രാജ, ദയാനിധി മാരൻ എന്നിവരടങ്ങുന്ന ഡിഎംകെ നേതാക്കൾ ഇന്നലെ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വൈഎസ്ആർ കോൺഗ്രസ് എംപി വൈ.വി.സുബ്ബറെഡ്ഢിയും ഡിഎംകെ സംഘത്തോടൊപ്പമുണ്ടായിരുന്നു. മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ തീരുമാനിച്ചിരുന്നു. തമിഴ്‌നാടിൻ്റെ താൽപ്പര്യം സംരക്ഷിക്കുമെന്നും പ്രാതിനിധ്യത്തിന് കുറവുണ്ടാകില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ തീരുമാനിച്ചതായും 50 ശതമാനം വർദ്ധനവ് അംഗീകരിക്കുന്നുവെന്നും പാർട്ടി നേതാവ് എ. രാജ എംപി വ്യക്തമാക്കിയിരുന്നു. 7.18 ശതമാനം സീറ്റിൻ്റെ അനുപാതം നിലനിർത്തണമെന്നും മണ്ഡല പുനർനിർണ്ണയം ന്യായമായി വേണമെന്നും ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. 50 ശതമാനം സീറ്റ് വർദ്ധിക്കുമ്പോൾ 7.21 ശതമാനം വർദ്ധനവുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിജയ്ക്കുള്ള പിന്തുണ പിൻവലിക്കാൻ തയ്യാറാകില്ല, ക്രിയാത്മക നിർദേശം ഉണ്ടെങ്കിൽ പരിഗണിക്കാം, ചെന്നൈയിലെത്തി സ്റ്റാലിനെ കണ്ട് ഇന്ത്യാസഖ്യ നേതാക്കൾ
ഇന്ത്യ സഖ്യത്തിന് അടുത്ത പ്രഹരം? ജെഎംഎമ്മും മറുകണ്ടം ചാടിയേക്കും, ബില്ലിനെ എതിർക്കണോയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് എംപി