എബോള ജാഗ്രത: ഇന്ത്യയിലെത്തുന്നവർക്ക് യാത്രാ വിവരങ്ങൾ രേഖപ്പെടുത്താൻ ഇനി 'എയർ സുവിധ' ഓൺലൈൻ ഫോം; പേപ്പർ രേഖകൾ ഒഴിവാക്കി

Published : Jun 25, 2026, 10:25 AM IST
ebola

Synopsis

ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള പടരുന്ന സാഹചര്യത്തിൽ, കേന്ദ്ര സർക്കാർ പ്രതിരോധ നടപടികൾ ശക്തമാക്കി. എബോള ബാധിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർക്കുള്ള സ്വയം സാക്ഷ്യപത്ര ഫോം ഇനി മുതൽ 'എയർ സുവിധ' ഓൺലൈൻ പോർട്ടൽ വഴി ഡിജിറ്റലായി സമർപ്പിക്കണം. പേപ്പർ ഫോമുകൾ ഒഴിവാക്കുന്ന ഈ സംവിധാനം വിമാനത്താവളങ്ങളിലെ നിരീക്ഷണം എളുപ്പമാക്കാൻ സഹായിക്കും.

ദില്ലി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ പടരുന്ന സാഹചര്യത്തിൽ, പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ. എബോള ബാധിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർ സമർപ്പിക്കേണ്ട സ്വയം സാക്ഷ്യപത്ര ഫോം ഇനി മുതൽ 'എയർ സുവിധ' ഓൺലൈൻ പോർട്ടൽ വഴി ലഭ്യമാക്കും. മുൻപുണ്ടായിരുന്ന പേപ്പർ ഫോമുകൾ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് പുതിയ ഡിജിറ്റൽ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. എബോള വ്യാപനത്തെ തുടർന്ന് ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ അടിയന്തര നടപടി.

വിമാനത്താവളങ്ങളിൽ പേപ്പർ ഫോമുകൾ കൃത്യമായി ലഭിക്കുന്നില്ലെന്ന് യാത്രക്കാരിൽ നിന്ന് വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്നാണ് വ്യോമയാന മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ഇടപെട്ടത്. ഇരുമന്ത്രാലയങ്ങളിലെയും ഉന്നതർ യോഗം ചേർന്നാണ് പേപ്പർ ഫോം ഒഴിവാക്കാനും യാത്രക്കാർ വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താനും ആവശ്യപ്പെട്ടത്. പുതിയ സംവിധാനം നിലവിൽ വന്നതോടെ യാത്രക്കാർക്ക് വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് തന്നെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഡിജിറ്റൽ ഫോം പൂരിപ്പിച്ചു നൽകാനാകും. ഇത് വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും എബോള ബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവരുടെ യാത്രാ വിവരങ്ങളും ആരോഗ്യസ്ഥിതിയും കൃത്യമായി നിരീക്ഷിക്കാനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

`കൊലപാതകം നടത്തിയത് കുടുംബമഹിമ കാക്കാൻ'; മഹാരാഷ്ട്രയിൽ പ്രതിശ്രുത വരനെ തള്ളിയിട്ട് കൊന്ന സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്
രമേശ് ചെന്നിത്തലയുടെ വഴിയേ അമിത് ഷായും; വമ്പൻ കർമ്മപദ്ധതി നാളെ രാജ്യത്തിന് സമർപ്പിക്കും; ലക്ഷ്യം മയക്കുമരുന്ന് മാഫിയയെ ഇല്ലാതാക്കൽ