കരുതലുമായി ഇന്ത്യ; ശ്രീലങ്കയിലേക്ക് അരിയുമായി കപ്പൽ തിരിച്ചു

Published : Apr 02, 2022, 10:12 PM IST
കരുതലുമായി ഇന്ത്യ; ശ്രീലങ്കയിലേക്ക് അരിയുമായി കപ്പൽ തിരിച്ചു

Synopsis

നേരത്തെ 100 കോടി ഡോളറിന്റെ സഹായം ഇന്ത്യ വാ​ഗ്ദാനം ചെയ്തിരുന്നു. പുറമെ, 100 കോടി ഡോളർ കൂടി ശ്രീലങ്ക സഹായം തേടി. അരിക്ക് പുറമെ, മരുന്ന്, ഇന്ധനം എന്നിവയും ഇന്ത്യ സഹായമായി ശ്രീലങ്കയിലേക്ക് കയറ്റിയയച്ചിരുന്നു.

മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ശ്രീലങ്കക്ക് (Sri lanka) സഹായവുമായി ഇന്ത്യ (India). 40000 ടൺ അരി ശ്രീലങ്കയിലേക്ക് കയറ്റി അയക്കാൻ തുടങ്ങിയതായി മുതിർന്ന ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യ നൽകുന്ന സഹായത്തിന്റെ ഭാ​ഗമായാണ് അരി നൽകുന്നത്. നേരത്തെ 100 കോടി ഡോളറിന്റെ സഹായം ഇന്ത്യ വാ​ഗ്ദാനം ചെയ്തിരുന്നു. പുറമെ, 100 കോടി ഡോളർ കൂടി ശ്രീലങ്ക സഹായം തേടി. അരിക്ക് പുറമെ, മരുന്ന്, ഇന്ധനം എന്നിവയും ഇന്ത്യ സഹായമായി ശ്രീലങ്കയിലേക്ക് കയറ്റിയയച്ചിരുന്നു. 

ദക്ഷിണ സംസ്ഥാനങ്ങളിലെ തുറമുഖങ്ങളിൽ നിന്നാണ് അരി കയറ്റി അയക്കുന്നതെന്ന് പട്ടാഭി അഗ്രോ ഫുഡ്‌സിന്റെ മാനേജിംഗ് ഡയറക്ടർ ബി.വി. കൃഷ്ണ റാവു പറഞ്ഞു. ഇന്ത്യ-ശ്രീലങ്ക കരാറിന്റെ ഭാ​ഗമായാണ് അരി വിതരണം ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് അരി കയറ്റുമതി ചെയ്യുന്നതോടെ ശ്രീലങ്കയിൽ വിലക്കയറ്റതിനും ക്ഷാമത്തിനും കുറവുണ്ടാകുമെന്നാണ് കരുതുന്നത്.

സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. വിദേശ നാണ്യ കരുതതിലെ 70 ശതമാനം കുറവും കൊവിഡ് പ്രതിസന്ധിയും വിദേശ കടവും ജൈവ കൃഷി നയവുമാണ് ശ്രീലങ്കയുടെ നടുവൊടിച്ചതായി വിദ​ഗ്ധർ പറയുന്നത്. പ്രതിസന്ധിയെ തുടർന്ന് വിലക്കയറ്റവും ക്ഷാമവും നേരിടുന്നുണ്ട്. സർക്കാറിനെതിരെയുള്ള പ്രതിഷേധം ഒഴിവാക്കാൻ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 

PREV
Read more Articles on
click me!

Recommended Stories

പാതി നിലത്തും പാതി ബൈക്കിലുമായി യുവതി, റൈഡറുടെ കാലിൽ ഊര്‍ന്ന് താഴേക്ക്, മദ്യലഹരിയിൽ ലക്കുകെട്ട് അഭ്യാസം, വീഡിയോ
കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ