ഉറങ്ങിപ്പോയി, ഒന്നും അറിഞ്ഞില്ല, ഇന്ത്യൻ പെണ്‍കുട്ടിക്ക് അമേരിക്കയിൽ തീപിടിത്തത്തിൽ ദാരുണാന്ത്യം

Published : Dec 07, 2025, 04:05 PM IST
indian girl

Synopsis

തെലങ്കാനയിലെ ജങ്കാവ് ജില്ലയിലാണ് സഹജയുടെ സ്വദേശം. അമേരിക്കയില്‍ ഉപരിപഠനത്തിനെത്തിയ സഹജ ന്യൂയോര്‍ക്കിലെ അല്‍ബാനിയിലാണ് താമസിച്ചിരുന്നത്. അധികൃതര്‍ നല്കുന്ന സൂചന പ്രകാരം അയല്‍പക്കത്തെ കെട്ടിടത്തില്‍ നിന്നാണ് തീ പടര്‍ന്നുപിടിച്ചത്.

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടി തീപിടുത്തത്തില്‍ മരിച്ചു. തെലങ്കാന ഹൈദരാബാദ് സ്വദേശിനി സഹജ റെഡ്ഡി ഉദുമലയാണ് മരിച്ചത്. 24 വയസായിരുന്നു. സമീപത്തെ വീട്ടില്‍ തീപിടിത്തമുണ്ടാകുകയും  സഹജ താമസിച്ചിരുന്ന വീട്ടിലേക്കും തീ പടരുകയായിരുന്നുവെന്നാണ് വിവരം. ഉറങ്ങിക്കിടക്കുകയായിരുന്നതിനാൽ തീ പടർന്നത് അറിഞ്ഞില്ല. 

തെലങ്കാനയിലെ ജങ്കാവ് ജില്ലയിലാണ് സഹജയുടെ സ്വദേശം. അമേരിക്കയില്‍ ഉപരിപഠനത്തിനെത്തിയ സഹജ ന്യൂയോര്‍ക്കിലെ അല്‍ബാനിയിലാണ് താമസിച്ചിരുന്നത്. ഉന്നത പഠനത്തിന് വേണ്ടി 2021 ലാണ് സഹജ അമേരിക്കയിലെത്തിയത്.അധികൃതര്‍ നല്കുന്ന സൂചന പ്രകാരം അയല്‍പക്കത്തെ കെട്ടിടത്തില്‍ നിന്നാണ് തീ പടര്‍ന്നുപിടിച്ചത്.

ന്യൂയോര്‍ക്കിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ സഹജയുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി. സഹജയുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും കോണ്‍സുലേറ്റ് അറിയിച്ചു. ഹൈദരാബാദില്‍ ടിസിഎസില്‍ ജീവനക്കാരനായ ഉദുമുല ജയകര്‍ റെഡ്ഡിയുടെയും പ്രൈമറി സ്‌കൂള്‍ അധ്യാപികയായ ഗോപുമാരിയ ഷൈലജയുടെയും മൂത്ത മകളാണ് കൊല്ലപ്പെട്ട സഹജ. മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. 

 

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

77-ാമത് റിപ്പബ്ലിക് ദിനാഘോഷം നാളെ; രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും, പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കും
'വിസിലടിക്കാൻ' വിജയ്, ഒരു മാസത്തിനുശേഷം പാര്‍ട്ടി യോഗത്തിൽ; ടിവികെ ഭാരവാഹികളുടെ നിര്‍ണായക യോഗം ഇന്ന് മഹാബലിപുരത്ത്