ഒരിക്കല്‍ പാക് തടവറയില്‍ നിന്ന് ചാടി, മറ്റൊരിക്കല്‍ വെടിയേറ്റ വിമാനം പറത്തി തിരിച്ചെത്തി; ഇന്ത്യന്‍ സൈന്യത്തിന്‍റെ ധീരമുഖം വിടവാങ്ങി

Published : Aug 11, 2025, 10:24 AM ISTUpdated : Aug 11, 2025, 10:25 AM IST
dk parulkar dies

Synopsis

1963- ലാണ് പരുൽകർ വ്യോമസേനയിൽ ചേര്‍ന്നത്. വ്യോമസേനാ അക്കാദമിയിൽ ഫ്ലൈയിങ് ഇൻസ്ട്രക്ടറായും പ്രവർത്തിച്ചിരുന്നു. പരുൽകറിന്റെ മരണത്തിൽ ഐഎഎഫ് ദുഃഖം രേഖപ്പെടുത്തി. 1965

മുംബൈ: ഇന്ത്യൻ സൈനികരുടെ ധീരതയുടെയും അർപ്പണ ബോധത്തിന്റെയും പ്രതീകമായിരുന്ന വ്യോമസേന ക്യാപ്റ്റൻ ഡി.കെ. പരുൽക്കർ (82) അന്തരിച്ചു. മഹാരാഷ്ട്രയിലെ പുണെയിലാണ് അന്ത്യം. 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിനിടെ പാകിസ്താന്റെ പിടിയിലായിട്ടും രണ്ട് സഹപ്രവര്‍ത്തകരെയും കൂട്ടി തടവറയില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയില്‍ തിരിച്ചെത്തിയിരുന്നു. 1965ലെ ഇന്ത്യ-പാക് യുദ്ധത്തിലും പരുല്‍ക്കറിന്‍റെ ധീരത രാജ്യം കണ്ടു. താന്‍ പറത്തിയ വിമാനം പാകിസ്ഥാന്‍ വെടിവെച്ചിട്ടതിനെ തുടര്‍ന്ന് തോളില്‍ പരിക്കേറ്റിട്ടും ഭാഗികമായ വിമാനം തിരികെ പറത്തി രാജ്യത്ത് തിരിച്ചെത്തിയിരുന്നു.

1963- ലാണ് പരുൽകർ വ്യോമസേനയിൽ ചേര്‍ന്നത്. വ്യോമസേനാ അക്കാദമിയിൽ ഫ്ലൈയിങ് ഇൻസ്ട്രക്ടറായും പ്രവർത്തിച്ചിരുന്നു. പരുൽകറിന്റെ മരണത്തിൽ ഐഎഎഫ് ദുഃഖം രേഖപ്പെടുത്തി. 1965-ൽ ഇന്ത്യ-പാക് യുദ്ധത്തിൽ ഇദ്ദേഹത്തി ന്റെ വിമാനത്തിനുനേരെ ശത്രുക്കൾ നടത്തിയ വെടിവെപ്പിൽ വലതു ചുമലിന് പരിക്കേറ്റിരുന്നു. തകരാറിലായ വിമാനം ഉപേക്ഷിക്കാൻ (ഇജക്ട്) മേലധികാരിയുടെ നിർദേശം ലഭിച്ചിട്ടും പരുൽകർ വിമാനം തിരിച്ച് സൈനിക ക്യാമ്പിലേക്ക് എത്തിച്ചു. 

ഈ ധീരതയ്ക്ക് അദ്ദേഹത്തിന് വായുസേനാ മെഡൽ നൽ കിയിരുന്നു. വിശിഷ്ട സേവാ മെഡലും ലഭിച്ചിട്ടുണ്ട്. ദിലീപ് കമാൽക്കർ പരുൾക്കർ എന്നാണ് മുഴുവന്‍ പേര്. വ്യോമസേന അക്കാദമിയിലെ ഫ്ലൈയിംഗ് ഇൻസ്ട്രക്ടർ പോലുള്ള വിവിധ നിയമനങ്ങൾ വഹിച്ചിട്ടുണ്ട്. രണ്ട് വർഷമായി സിംഗപ്പൂരിലേക്ക് ഡെപ്യൂട്ടേഷനിൽ സേവനമനുഷ്ഠിച്ച അദ്ദേഹം നാഷണൽ ഡിഫൻസ് അക്കാദമിയിൽ (എൻ‌ഡി‌എ) ബറ്റാലിയൻ കമാൻഡറായും സേവനമനുഷ്ടിച്ചു.

1965-ലെ ഇന്ത്യ-പാക് സംഘർഷത്തിൽ അദ്ദേഹം പ്രകടിപ്പിച്ച ധീരതയ്ക്ക് അദ്ദേഹത്തിന് മെഡൽ ലഭിച്ചു. 1971-ൽ 13 ദിവസം നീണ്ടുനിന്ന ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ വിജി കമാൻഡർ ഡി കെ പരുൽക്കർ പാകിസ്ഥാനിൽ യുദ്ധത്തടവുകാരനായി തടവിലാക്കപ്പെട്ടു. എന്നാല്‍, തനിക്കൊപ്പം പിടിയിലായ രണ്ട് സഹപ്രവർത്തകരോടൊപ്പ തടവിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിന് അദ്ദേഹം നേതൃത്വം നൽകി. ഇതിനായി ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് വിശിഷ്ട സേനാ മെഡൽ ലഭിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ