ഇൻഡിഗോ വിമാനം പോസ്റ്റിലിടിച്ചു, അപകടം വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ; യാത്രക്കാർ സുരക്ഷിതർ

Published : Sep 04, 2026, 11:17 AM IST
Indigo Flight  Hit Pole

Synopsis

ശ്രീനഗർ വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം പാർക്കിങ് പോസ്റ്റിലിടിച്ചു. വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ശേഷം പാർക്ക് ചെയ്യുന്നതിനിടെ ആണ് അപകടം. നവി മുംബൈയിൽനിന്ന് വന്ന വിമാനമാണ് അപകടത്തിൽപെട്ടത്.

ശ്രീനഗർ: വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനം പാർക്കിങ് പോസ്റ്റിലിടിച്ചു. ശ്രീനഗർ വിമാനത്താവളത്തിലാണ് സംഭവം. നവി മുംബൈയിൽനിന്ന് ശ്രീനഗറിൽ ലാൻഡ് ചെയ്ത ഇൻഡിഗോ 6ഇ 225 വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനത്തിലെ മുഴുവൻ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. അപകടം വിമാനത്താവളത്തിൻ്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല.

വെള്ളിയാഴ്ച രാവിലെ ഒൻപതുമണിയോടെ ആണ് സംഭവം. വിമാനത്താവളത്തിലെ ബേ നമ്പർ ആറിൽ പാർക്ക് ചെയ്യുന്നതിനിടെ ആണ് വിമാനത്തിൻ്റെ മുൻഭാഗം വിഡിജിഎസ് പോസ്റ്റിലിടിച്ചത്. അപകടത്തിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കില്ല. അപകടത്തിന് ശേഷം യാത്രക്കാരെ എയർക്രാഫ്റ്റ് സ്റ്റെയറിലൂടെ സുരക്ഷിതമായി പുറത്തിറക്കി. അപകടകാരണം സംബന്ധിച്ചു വ്യക്തതയില്ല. പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യം വ്യക്തമാകൂ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പഞ്ചാബിലെ എസ്ഐആർ: കോൺ​ഗ്രസ് എംപിയും കുടുംബവും കരട് വോട്ടർപട്ടികയിൽനിന്ന് പുറത്ത്, വിവാദം
പുഴുവരിച്ച കോഴിമുട്ട ഓൺലൈനിൽ വിതരണം ചെയ്തു; മംഗളൂരുവിലെ ബ്ലിങ്കിറ്റിൻ്റെ സംഭരണ കേന്ദ്രം അടച്ചുപൂട്ടി