മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം യാഥാർത്ഥ്യമാക്കാനുള്ള ശ്രമം കേന്ദ്രസർക്കാർ ഊർജ്ജിതമായി തുടരുകയാണെന്ന് ഉപരാഷ്ട്രപതി

Published : Nov 27, 2026, 08:16 PM IST
CP  radhakrishnan

Synopsis

സമൂഹത്തിൽ സ്പർദ്ധ വളർത്തുന്ന ക്രിമിനൽ സംഘങ്ങളെ ശക്തമായി നേരിടണം എന്നാണ് തന്റെ നിലപാടെന്നും സി പി രാധാകൃഷ്ണൻ

ഡൽഹി: ലിയോ പതിനാലാമൻ മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം യാഥാർത്ഥ്യമാക്കാനുള്ള ശ്രമം കേന്ദ്രസർക്കാർ ഊർജ്ജിതമായി തുടരുകയാണെന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താൽപ്പര്യപ്രകാരമാണ് സന്ദർശന തീയതി നിശ്ചയിക്കാൻ ശ്രമം നടക്കുന്നതെന്നും സി പി രാധാകൃഷ്ണൻ വ്യക്തമാക്കി. ദില്ലിയിലെ ഹോളി ഫാമിലി ആശുപത്രിയുടെ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി. വത്തിക്കാനുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ പ്രധാനമന്ത്രി നേരിട്ട് ശ്രമം നടത്തി എന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ വ്യക്തമാക്കി. പ്രധാനമന്ത്രി റോമിൽ എത്തിയപ്പോൾ മാർപാപ്പയുമായി 10 മിനിറ്റ് കൂടിക്കാഴ്ചയാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഇത് ഒരു മണിക്കൂറോളം നീണ്ട നിന്ന കാര്യവും ഉപരാഷ്ട്രപതി ഓർമ്മിപ്പിച്ചു. സമൂഹത്തിൽ സ്പർദ്ധ വളർത്തുന്ന ക്രിമിനൽ സംഘങ്ങളെ ശക്തമായി നേരിടണം എന്നാണ് തന്റെ നിലപാടെന്നും സി പി രാധാകൃഷ്ണൻ വ്യക്തമാക്കി. ക്രൈസ്തവ സമൂഹം രാജ്യത്തിന് നല്കുന്ന സേവനങ്ങളെ ഉപരാഷ്ട്രപതി പ്രകീർത്തിച്ചു. ക്യാൻസർ ചെറുക്കാൻ രാജ്യത്തെ വിവിധ സ്ഥാപനങ്ങൾ കൈകോർക്കണമെന്നും ഉപരാഷ്ട്രപതി നിർദ്ദേശിച്ചു.

എല്ലാ ആശുപത്രികളും കേന്ദ്രസർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ ഗുണഭോക്താക്കൾക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തണം എന്ന നിർദ്ദേശവും ഉപരാഷ്ട്രപതി മുന്നോട്ടുവെച്ചു. ദില്ലിയിൽ 1953 ൽ അന്നത്തെ ഉപരാഷ്ട്രപതി എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ഹോളി ഫാമിലി ആശുപത്രിയിലെ ഓങ്കോളജി, ന്യൂറോ തുടങ്ങിയ വിഭാഗങ്ങൾക്കായുള്ള പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ആണ് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തത്. ദില്ലി ആർച്ച് ബിഷപ്പ് അനിൽ ജെ കൂട്ടോ, ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആന്ദ്രിയ ഫ്രാൻസിയ, ഹോളി ഫാമിലി ആശുപത്രി ഡയറക്ടർ ഫാദർ ജോർജ് പി എ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പുതിയ ബ്ലോക്കിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയവർക്ക് ഉപരാഷ്ട്രപതി ഉപഹാരങ്ങളും സമ്മാനിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വനിതാ കളക്ടർക്ക് അശ്ലീലസന്ദേശം അയച്ചെന്ന കേസ്: ടിവികെ എംഎൽഎ അരുൾ വിഘ്നേഷ് അറസ്റ്റിൽ
തൃണമൂൽ വിമതർക്ക് കനത്ത തിരിച്ചടി; ഋതബ്രത ബാനർജിക്ക് പ്രതിപക്ഷ നേതാവിന്റെ പദവി നഷ്ടമായി, നിയമനം റദ്ദാക്കി ഹൈക്കോടതി