സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും പരിശോധന; ചീഞ്ഞ മാംസവും പച്ചക്കറികളും കണ്ടെത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്

Published : Aug 11, 2026, 02:37 PM IST
raid at hotels and pubs

Synopsis

ബെംഗളൂരുവിലെ പ്രമുഖ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. മക്ഡോണാൾഡ്സിൽ ഉപയോഗിച്ച പാചക എണ്ണ ശുദ്ധീകരിക്കാൻ രാസവസ്തു ഉപയോഗിച്ചതായും കണ്ടെത്തി.

ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം വിളമ്പുന്നത് കണ്ടെത്തി. ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും നടത്തിയ പരിശോധനയിലാണ് ചീഞ്ഞ മാംസവും പച്ചക്കറികളും പിടികൂടിയത്. ബ്രിഗേഡ് റോഡിലെ മക്ഡോണാൾഡ്സിൽ ഉപയോഗിച്ച പാചക എണ്ണ ശുദ്ധീകരിക്കാൻ ഉപയോഗിച്ചിരുന്നത് മഗ്നീഷ്യം സൾഫേറ്റ് എന്ന രാസവസ്തുവാണ്.

പേരുകേട്ട ഹോട്ടലുകൾ, വിലകൂടിയ ഭക്ഷണം...പക്ഷേ അടുക്കളകളിൽ നടന്നിരുന്നത് ഗുരുതരമായ ക്രമക്കേടുകളാണ്. ഞെട്ടിക്കുന്ന കണ്ടെത്തലാണ് കർണാടക ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലൂടെ ബെംഗളൂരുവിൽ വെളിപ്പെട്ടത്. 3 സ്റ്റാർ, 5 സ്റ്റാർ ഹോട്ടലുകൾ ഉൾപ്പെടെ 60 ഇടങ്ങളിൽ പരിശോധന പൂർത്തിയാക്കിയപ്പോൾ ഉദ്യോഗസ്ഥ‌ർ പിടികൂടിയത് പഴകിയ മാംസവും മീനും ഉൾപ്പെടെ 640 കിലോ ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യ വസ്തുക്കൾ, 276 കിലോ പച്ചക്കറി, പൂപ്പലടിച്ച മഷ്റൂം, പാറ്റകൾ ചത്തുകിടക്കുന്ന പനീർ, പലവട്ടം ഉപയോഗിച്ച എണ്ണ, ഈ എണ്ണ ശുദ്ധീകരിക്കാൻ ബ്രിഗേഡ് റോഡിലെ മക്ഡൊണാൾഡ്സ് എന്ന സ്ഥാപനം മഗ്നീഷ്യം സൾഫേറ്റ് ഉപയോഗിച്ചിരുന്നതും പരിശോധനയിൽ വെളിപ്പെട്ടു. മക്ഡോണാൾഡ്സിന് ഉദ്യോഗസ്ഥ‌ർ നോട്ടീസ് നൽകിയിട്ടുണ്ട്. വൃത്തിഹീനമായിരുന്നു പല ഹോട്ടലുകളും. ഏറ്റവും മോശമായി പ്രവർത്തിച്ച ചർച്ച് സ്ട്രീറ്റിലെ സ്കൈ ഹോട്ടലും പെഗ് ആൻഡ് ബോട്ടിൽസ് പബ്ബും ഉദ്യോഗസ്ഥർ അടപ്പിച്ചു. ലളിത് അശോക, ഷാൻഗ്രില്ല, താജ് വിവാൻഡ, റാഡിസൺ ബ്ലൂ... തുടങ്ങി പേരുകേട്ട സ്റ്റാർ ഹോട്ടലുകൾക്കെല്ലാം ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിട്ടുണ്ട്. വിശദീകരണം തൃപ്തിയല്ലെങ്കിൽ പിഴ ചുമത്തും. സ്റ്റാർ ഹോട്ടലുകളിൽ പോലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന ഗുരുതരമായ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ കടുത്ത നടപടിയുമായി മുന്നോട്ട് പോകാനാണ് അധികൃതരുടെ തീരുമാനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എയർ ഇന്ത്യ വിമാനം 300 അടി താഴ്ചയിലേക്ക് വീണ സംഭവം; യഥാർത്ഥ കാരണത്തേക്കുറിച്ച് വീണ്ടും സംശയങ്ങൾ
വീട്ടുജോലിക്കാരിക്ക് മർദനം, മുടിയിൽ പിടിച്ചുവലിച്ചു, ഫോൺ കൊണ്ട് അടിച്ചു; വീട്ടുടമയായ 52-കാരി അറസ്റ്റിൽ