ജമ്മുകശ്മീർ പാർട്ടി പുന:സംഘടന:'ഗുലാംനബിയുടെ വാദം തെറ്റ്', നാല് വട്ടം ചർച്ച നടത്തിയെന്ന് കോൺഗ്രസ് നേതൃത്വം

Published : Aug 18, 2022, 08:16 AM IST
ജമ്മുകശ്മീർ പാർട്ടി പുന:സംഘടന:'ഗുലാംനബിയുടെ വാദം തെറ്റ്', നാല് വട്ടം ചർച്ച നടത്തിയെന്ന് കോൺഗ്രസ് നേതൃത്വം

Synopsis

സംസ്ഥാന അധ്യക്ഷനായി നിയമിച്ചത് ഗുലാം നബി ആസാദ് നിർദേശിച്ച ആളെയാണെന്നും കോൺഗ്രസ് വ്യക്തമാക്കി

ദില്ലി: ജമ്മു കാശ്മീർ കോൺഗ്രസ് പുന:സംഘടന സംബന്ധിച്ച് ഗുലാം നബി ആസാദിന്‍റെ വാദം തെറ്റെന്ന് കോൺഗ്രസ്. ഗുലാം നബി ആസാദുമായി 4 വട്ടം ചർച്ച നടത്തിയ ശേഷമാണ് പുന:സംഘടനയിൽ അന്തിമ തീരുമാനമെടുത്തത്. സംസ്ഥാന അധ്യക്ഷനായി നിയമിച്ചത് ഗുലാം നബി ആസാദ് നിർദേശിച്ച ആളെയാണെന്നും കോൺഗ്രസ് വ്യക്തമാക്കി. 

ജമ്മു കാശ്മീർ കോൺഗ്രസ് പുനസംഘടനയില്‍ പ്രതിഷേധിച്ച് ജമ്മുകശ്മീര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു. നിയമനം നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് സമിതികളിലെ ഭാരവാഹിത്വം ഗുലാം നബി ആസാദ് ഉപേക്ഷിച്ചു. ഗുലാംനബി ആസാദ് നല്‍കുന്ന സന്ദേശം ഹൈക്കാമാന്‍ഡ് മനസിലാക്കിയില്ലെങ്കില്‍ കൂട്ടരാജിയുണ്ടാകുമെന്നാണ് ഒരു വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ജമ്മുകശ്മീര്‍ കോണ്‍ഗ്രസ് പുനസംഘടിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ഹൈക്കാമാന്‍ഡ് പ്രഖ്യാപനം പുറത്തിറങ്ങിയത്. ഗുലാം അഹമ്മദ് മിര്‍നെ മാറ്റി സംസ്ഥാന അധ്യക്ഷനായി വികര്‍ റസൂല്‍ വനിയെ നിയമിച്ചു. പ്രചാരണ വിഭാഗം ചെയര്‍മാന്‍, രാഷ്ട്രീയകാര്യ സമിതി അംഗം എന്നീ ചുമതലകള്‍ ഗുലാം നബി ആസാദിനും നല്‍കി. എന്നാല്‍ ആരോഗ്യ കാരണങ്ങളാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് ആസാദ് ഹൈക്കമാന്‍ഡിനെ അറിയിക്കുകയായിരുന്നു.  

പുനസംഘടനയില്‍ അതൃപ്തിയറിയിച്ച് ആസാദിന് പിന്തുണയുമായി മുന്‍ എംഎല്‍എ ഗുല്‍സാര്‍ അഹമ്മദ് ഗനി കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗത്വവും വേണ്ടന്നുവച്ചു. ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി സ്ഥാനാർഥി ആകാൻ തയ്യാറെടുക്കുന്ന ആസാദിന് ഹൈക്കമാന്‍ഡ് തീരുമാനം വലിയ തിരിച്ചടിയായി.രാജ്യസഭയിലേക്ക് പരിഗണിക്കാത്തതില്‍ പരിഭവം ഉണ്ടെങ്കിലും നേതൃത്വവുമായി  അടുത്ത് തുടങ്ങിയത് ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ്. നിലവില്‍ സോണിയ ഗാന്ധി അധ്യക്ഷയായ ദേശീയ രാഷ്ട്രീയകാര്യ സമിതിയില്‍ ഗുലാംനബി ആസാദ് അംഗമാണ്. പുനസംഘടനയില്‍ സമാന പദവി നല്‍കി കശ്മീരിലേക്ക് ഒതുക്കാന്‍ നേതൃത്വം ശ്രമിക്കുന്നുവെന്നാണ് ആസാദ് ക്യാമ്പ് വിലയിരുത്തുന്നത്. 

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു