ജന്തര്‍ മന്തര്‍ ഒഴിയുന്നില്ല, വീണ്ടും അസാധാരണ പ്രതിഷേധത്തിന് കളമൊരുങ്ങുന്നു, സിജെപിക്ക് പിന്നാലെ സമരത്തിനൊരുങ്ങി വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർ

Published : Jul 28, 2026, 03:43 PM IST
Jantar Mantar

Synopsis

കോക്ക്റോച്ച് ജനതാ പാർട്ടി നടത്തിയ റാലിയിലെ ആക്രമണത്തിൽ പ്രതിഷേധിച്ച് വിരമിച്ച ഡൽഹി പോലീസ് ഉദ്യോഗസ്ഥർ ജന്തർ മന്തറിൽ ധർണ്ണ നടത്താൻ ഒരുങ്ങുന്നു. സേവനത്തിലുള്ള ഉദ്യോഗസ്ഥർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഈ സമരത്തിനിടെ, പ്രക്ഷോഭങ്ങളിൽ പോലീസിന് പുതിയ പ്രോട്ടോക്കോൾ വേണമെന്ന് സുപ്രീം കോടതിയും നിരീക്ഷിച്ചു.

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ സാധാരണയായി നടക്കുന്ന സമരങ്ങളിൽ നിന്നും വ്യത്യസ്തമായി വിരമിച്ച ഡൽഹി പോലീസ് ഉദ്യോഗസ്ഥർ പ്രതിഷേധ സമരത്തിന് ഒരുങ്ങുന്നു. കോക്ക്റോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച റാലിക്കിടെ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായെന്ന് ആരോപിച്ചാണ് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മ പ്രതിഷേധത്തിന് അനുമതി തേടിയത്. ജൂലൈ 20-ന് സിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടെ സാമൂഹിക വിരുദ്ധർ കടന്നുകൂടുകയും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തതായി ഡൽഹി പൊലീസ് ആരോപിച്ചിരുന്നു. ആക്രമണത്തിൽ നൂറിലധികം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചിരുന്നു. സുരക്ഷാ ജീവനക്കാരുടെ ഭാഗത്തുനിന്ന് അതിക്രമങ്ങൾ ഉണ്ടായെന്ന് പ്രതിഷേധക്കാർ ആരോപിച്ചപ്പോൾ, സാമൂഹിക വിരുദ്ധർ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കിയത്.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ഡൽഹി പൊലീസിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജൂലൈ 31-ന് ജന്തർ മന്തറിൽ ഏകദിന ധർണ നടത്താൻ അനുമതി തേടി വിരമിച്ച ഉദ്യോഗസ്ഥരുടെ സംഘടനയായ ഡൽഹി പൊലീസ് ഫെഡറേഷൻ ഡൽഹി പൊലീസ് കമ്മീഷണർ അനുരാഗ് കുമാറിന് കത്തയച്ചു. ജൂലൈ 20-ന് ജന്തർ മന്ദറിലും പരിസരത്തും സേവനത്തിനിടെ നിർവ്വഹിക്കുന്നതിനിടെ ധാരാളം പൊലീസിനും പാരാമിലിട്ടറി ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ജൂലൈ 31-ന് രാവിലെ 11 മുതൽ വൈകിട്ട് 5 വരെ പൂർണ്ണമായും സമാധാനപരവും അഹിംസാത്മകവുമായ രീതിയിലാണ് ധർണ ആസൂത്രണം ചെയ്തിരിക്കുന്നത്.

അതേസമയം, ജൂലൈ 20-ലെ പൊലീസ് നടപടിയെക്കുറിച്ചുള്ള ഹർജികൾ പരിഗണിക്കവെ സുപ്രീം കോടതി ശക്തമായ നിരീക്ഷണങ്ങൾ നടത്തി. പ്രക്ഷോഭ സമയങ്ങളിൽ പൊലീസിന് പുതിയ പ്രോട്ടോക്കോൾ ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. നീറ്റ് പരീക്ഷാ ചോർച്ചയ്ക്കെതിരെ വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭത്തിൽ പൊലീസ് മുൻ നിയമങ്ങൾ പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിൽ തികച്ചും സ്വതന്ത്രമായ അന്വേഷണം വേണമെന്നും, നിയമം കൈയ്യിലെടുക്കുകയും അതിക്രമങ്ങൾ കാണിക്കുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും എവിടെ? ചോദ്യം ചെയ്ത് കെസി വേണുഗോപാൽ; ലോക്സഭയിൽ പരീക്ഷാ ഭേദഗതി ബിൽ ചർച്ച തുടങ്ങി, പ്രതിപക്ഷം സഹകരിക്കുന്നു
പൗരന്മാരുടെ സ്വകാര്യത ലംഘിക്കുന്നു; പൊലീസിന്റെ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയ്‌ക്കെതിരെ എ.എ. റഹീം