
ദില്ലി: ഓപറേഷന്‍ സിന്ദൂരിനെകുറിച്ച് വിദേശരജ്യങ്ങളില്‍ വിശദീകരണം നല്‍കാനായി പോയ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്‍റെ ദൗത്യം തൃപ്തികരമെന്ന് ജോണ്‍ ബ്ര്രിട്ടാസ് എംപി പറഞ്ഞു..സന്ദർശിച്ച രാജ്യങ്ങളിൽ ഇന്ത്യയുടെ നിലപാട് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു.പാശ്ചാത്യ മാധ്യമങ്ങൾ ഇന്ത്യയെ വില്ലനായി ചിത്രീകരിച്ചിരിക്കുകയായിരുന്നു
ആ ചിത്രം മാറ്റിയെടുക്കാനായി.ഇന്ത്യ ഒരു തരത്തിലും സംഘർഷം ആഗ്രഹിക്കുന്നില്ലെന്ന നിലപാട് അറിയിച്ചു.പാർട്ടികൾക്കിടയിൽ ആനെെക്യമില്ലെന്ന നിലപാട് വ്യക്തമാക്കാനായി
എത്രയും വേഗം പാർലമെൻറ് സമ്മേളനം വിളിച്ച് ചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
വർഷകാല സമ്മേളനത്തിന് ഇനിയും ഒരു മാസം ഉണ്ട്.അതിന് മുൻപ് പ്രത്യേക സമ്മേളനം വിളിച്ച് സർക്കാർ വിഷയം ചർച്ച ചെയ്യണം.സംയുക്ത സൈനിക മേധാവിയടക്കം പല രീതിയിൽ നിലപാട് പറയുന്നു.ഇന്ത്യക്കുണ്ടായ നഷ്ടങ്ങളെ കുറിച്ച് മറ്റ് രാജ്യങ്ങളിൽ ചർച്ച നടക്കുന്നു.പാർലമെന്‍റ് സമ്മേളനം വിളിച്ച് അക്കാര്യം ലോകത്തോട് പറയണംയ.ട്രംപിന്‍റെ അവകാശ വാദത്തിലും നിലപാട് വ്യക്തമാക്കണം.നാളെ വിദേശകാര്യ മന്ത്രിയെ കാണും .പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയുടെ വിവരം അറിയിച്ചിട്ടില്ലെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam