രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് വാർത്ത പുറത്തുവിട്ടു; മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായ സുപ്രീം കോടതിയിൽ

Published : Aug 24, 2026, 06:54 AM IST
ram mandir

Synopsis

ഉപാധ്യായ തനിക്കെതിരെ ഗാസിയാബാദ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന ആവശ്യവുമായാണ് സുപ്രീം കോടതിയെ സമീപിച്ചത്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ പ്രതികാര ബുദ്ധിയോടെ ലക്ഷ്യമിട്ടാണ് പൊലീസ് നടപടിയെന്നും, എഫ്.ഐ.ആർ പൂർണ്ണമായും കെട്ടിച്ചമച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ഹർജിയിൽ വ്യക്തമാക്കി.

ഉത്തർപ്രദേശ്: അയോധ്യ രാമക്ഷേത്ര സംഭാവന പിരിവിലെ ക്രമക്കേടുകൾ പുറത്തുവിട്ട മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായ തനിക്കെതിരെ ഗാസിയാബാദ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചു. സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ പ്രതികാര ബുദ്ധിയോടെ ലക്ഷ്യമിട്ടാണ് പൊലീസ് നടപടിയെന്നും, എഫ്.ഐ.ആർ പൂർണ്ണമായും കെട്ടിച്ചമച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ഹർജിയിൽ വ്യക്തമാക്കി. തനിക്ക് എഫ്.ഐ.ആറിൻ്റെ പകർപ്പ് പോലും പൊലീസ് നൽകിയിട്ടില്ലെന്നും, സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ നീക്കം ചെയ്യാൻ പൊലീസ് കടയുടമകളുടെ മേൽ സമ്മർദ്ദം ചെലുത്തിയെന്നും തുടങ്ങി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് അഭിഷേക് ഉപാധ്യായ ഹർജി സമർപ്പിച്ചിട്ടുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; ഡൽഹിയിലെ ഗതാഗത നിയന്ത്രണങ്ങൾ നീക്കി; യുഎൻ മനുഷ്യാവകാശ സംഘടനക്കെതിരെ കേന്ദ്ര സർക്കാർ
റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; നിരവധി പേർക്ക് പരിക്ക്? സർവീസുകൾ നിർത്തിവച്ച് എയർലൈനുകൾ