
ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ കലൈഞ്ജർ മഗളിർ ഉരിമൈ തോഗെയ് പദ്ധതിയിൽ നിന്ന് 1.27 ലക്ഷം സ്ത്രീകൾ പുറത്തായി. കഴിഞ്ഞ സെപ്തംബറിൽ ആരംഭിച്ച പദ്ധതിയിൽ സ്ത്രീകൾക്ക് മാസം തോറും ആയിരം രൂപ വീതം ധനസഹായം ആണ് ലഭിച്ചിരുന്നത്. ഏറിയ പങ്കും ഗുണഭോക്താക്കൾ പുറത്തായത് മരണത്തെ തുടർന്നാണെന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ട് വിശദമാക്കുന്നത്. കുറച്ച് പേർ ഉറ്റ ബന്ധുക്കൾ സ്ഥലമോ വാഹനമോ വാങ്ങിയതിന് പിന്നാലെയും അടുത്ത ബന്ധുക്കൾക്ക് സർക്കാർ ജോലി ലഭിക്കുകയും മറ്റ് ചിലർ കുടുംബത്തിന്റെ വാർഷിക വരുമാനം 2.5 ലക്ഷം കടന്നതിന് പിന്നാലെയുമാണ് പദ്ധതിയിൽ നിന്ന് പുറത്തായതെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്. ഒടുവിലെ പട്ടിക പുതുക്കലിന്റെ അടിസ്ഥാനത്തിൽ 1.14 കോടി സ്ത്രീകൾ ഗുണഭോക്തരായിരുന്ന പദ്ധതിയിൽ ഒക്ടോബർ 31ന് അടിസ്ഥാനമാക്കി ഗുണഭോക്താക്കളുടെ എണ്ണം 1.15 കോടിയായി കുറഞ്ഞു.
വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ പെൻഷൻ പദ്ധതികളിൽ നിന്ന് വിഭാന്നമായി കുടുംബനാഥമാരായ സ്ത്രീകൾക്ക് താങ്ങാവാൻ നൽകിയിരുന്ന ആയിരം രൂപ വീതമുള്ള ധനസഹായത്തിന് പന്ത്രണ്ട് മാസം കൂടുമ്പോൾ ലൈഫ് സർട്ടിഫിക്കറ്റ് നൽകേണ്ടിയിരുന്നില്ല. അടുത്തിടെ സിവിൽ രജിസ്ട്രേഷൻ സിസ്റ്റവുമായി ബന്ധപ്പെടുത്തി നടത്തിയ അപ്ഡേറ്റിന് പിന്നാലെയാണ് ഒരു ലക്ഷത്തിലേറെ ഗുണഭോക്താക്കൾ പദ്ധതിയ്ക്ക് പുറത്തായത്. സർക്കാർ ഓഫീസുകളിൽ നിന്ന് മരണ സർട്ടിഫിക്കറ്റ് വിതരണം നൽകിയതിന് അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളുടെ വിവരം അപ്ഡേറ്റായത്. 2022ന് ശേഷം 58000 മരണങ്ങളാണ് സംസ്ഥാനത്ത് രജിസ്ട്രർ ചെയ്തിട്ടുള്ളത്.
സിവിൽ രജിസ്ട്രേഷൻ സിസ്റ്റത്തിൽ നിന്ന് ലഭ്യമായ വിവരം റവന്യൂ വകുപ്പ് സ്ഥീരീകരിച്ച ശേഷമാണ് മരിച്ച ഗുണഭോക്താക്കളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയത്. ശേഷിക്കുന്നവരിൽ ഏറിയ പങ്കും ആളുകൾക്ക് വാർഷിക വരുമാനം ഉയർന്നതും ഭൂമി വാങ്ങിയതും സർക്കാർ ജോലി സംബന്ധമായുമാണ് പട്ടികയിൽ നിന്ന് പുറത്തായിട്ടുള്ളത്.
ഗുണഭോക്താക്കൾക്ക് ബെനഫീഷ്യറി ആയി നൽകിയ ബാങ്ക് അക്കൌണ്ടുകളിൽ നടന്ന ട്രാൻസാക്ഷനുകളുടെ അടിസ്ഥാനത്തിലാണ് ശേഷിക്കുന്ന അപ്ഡേഷൻ. ഒക്ടോബറിൽ 1140 കോടി രൂപയാണ് പദ്ധതിയിൽ സംസ്ഥാനത്ത് വിതരണം ചെയ്തത്. പട്ടികയിലുള്ളവരുടെ വിവരങ്ങൾ ഡിജിറ്റൽ രീതിയിൽ നിരീക്ഷിക്കുകയും ആധാർ വിവരം അനുസരിച്ച് അപ്ഡേറ്റ് ചെയ്തതും സാമ്പത്തിക നില ഉയർന്ന ഗുണഭോക്താക്കൾക്ക് പുറത്താകാൻ കാരണമായി. പദ്ധതി ശരിയായ രീതിയിൽ ആവശ്യക്കാരിലേക്ക് എത്തിച്ചേരാനാണ് ഇവയെന്നാണ് അധികൃതർ വിശദമാക്കുന്നത്.
കുടുംബത്തിന് അഞ്ച് ഏക്കറിൽ അധികം പാടവും പത്ത് ഏക്കറിൽ അധികം കര ഭൂമിയും ഉള്ളവർക്ക് പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കളല്ല. വാർഷിക വരുമാനം 2.5 ലക്ഷത്തിൽ അധികമാവുന്നതും ഉറ്റബന്ധുക്കൾക്ക് വാഹനങ്ങളോ ഉണ്ടാകാതിരിക്കുന്നതുമാണ് പദ്ധതിയിൽ അംഗമാകാൻ വേണ്ട മാനദണ്ഡങ്ങളിൽ ചിലത്. ജിഎസ്ടി വരുമാനം 50 ലക്ഷത്തിൽ കൂടുതലുള്ള വ്യാപാര സ്ഥാപനങ്ങളുള്ളവരും പദ്ധതിക്ക് പുറത്താണ്. ഇതിന് പുറമേ വർഷം തോറും 3600 യൂണിറ്റിൽ അധികം വൈദ്യുതിയുടെ ഉപഭോഗമുള്ളവരും പദ്ധതിക്ക് പുറത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam