സമ്പൂര്‍ണ അധപതനം; ഏകാധിപത്യം; കശ്മീര്‍ വിഷയത്തില്‍ വിമര്‍ശനവുമായി കമല്‍ഹാസന്‍

By Web TeamFirst Published Aug 5, 2019, 8:52 PM IST
Highlights

പ്രതിപക്ഷത്തോട് ആലോചിക്കാതെ, പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാതെയാണ് തീരുമാനമെടുത്തതെന്നും പ്രതിപക്ഷത്തെ ബലം പ്രയോഗിച്ച് നിശബ്ദമാക്കുകയായിരുന്നുവെന്നും കമല്‍ഹാസന്‍ കുറ്റപ്പെടുത്തി. 
 

ചെന്നൈ: കശ്മീരിന് പ്രത്യക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ നടനും രാഷ്ട്രീയക്കാരനുമായ കമല്‍ഹാസന്‍. ജനാധിപത്യ ധ്വംസനമാണ് നടന്നതെന്ന് കമല്‍ഹാസന്‍  പറഞ്ഞു. സമ്പൂര്‍ണമായ അധപതനമാണ് സംഭവിച്ചത്. ഏകാധിപത്യ ശൈലിയിലായിരുന്നു നടപടി. സമവായത്തിലൂടെ മാത്രമേ 370, 35എ വകുപ്പുകളില്‍ മാറ്റം വരുത്താന്‍ പാടുണ്ടായിരുന്നുള്ളൂവെന്നും കമല്‍ ഹാസന്‍ പറഞ്ഞു. പ്രതിപക്ഷത്തോട് ആലോചിക്കാതെ, പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാതെയാണ് തീരുമാനമെടുത്തതെന്നും പ്രതിപക്ഷത്തെ ബലം പ്രയോഗിച്ച് നിശബ്ദമാക്കുകയായിരുന്നുവെന്നും കമല്‍ഹാസന്‍ കുറ്റപ്പെടുത്തി.

click me!