Uttar Pradesh : കുഞ്ഞിനെ കയ്യിലെടുത്ത് നില്‍ക്കുന്ന യുവാവിനെ മര്‍ദ്ദിച്ച പൊലീസുകാരനെതിരെ നടപടി

Published : Dec 10, 2021, 04:59 PM IST
Uttar Pradesh : കുഞ്ഞിനെ കയ്യിലെടുത്ത് നില്‍ക്കുന്ന യുവാവിനെ മര്‍ദ്ദിച്ച പൊലീസുകാരനെതിരെ നടപടി

Synopsis

അടിക്കരുതെന്നും കുഞ്ഞിന് അടിയേറ്റ് അപകടമുണ്ടാവുമെന്നും പൊലീസുകാരനോട് കേഴുന്ന യുവാവിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

കുഞ്ഞിനെ കയ്യിലെടുത്ത് നില്‍ക്കുന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസുകാരനെതിരെ (Police) നടപടി. അല്‍പം പോലും ദയ കാണിക്കാതെ യുവാവിനെ വടി വച്ച് മര്‍ദ്ദിച്ച ഉത്തര്‍ പ്രദേശ് (Uttar Pradesh) പൊലീസ് ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍ മിശ്രയാണ് സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. കുഞ്ഞിനെ പിടിച്ച് നില്‍ക്കുന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന (Police violence) പൊലീസുകാരന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി. അടിക്കരുതെന്നും കുഞ്ഞിന് അടിയേറ്റ് അപകടമുണ്ടാവുമെന്നും പൊലീസുകാരനോട് കേഴുന്ന യുവാവിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഓടി മാറാന്‍ ശ്രമിക്കുന്ന യുവാവില്‍ നിന്ന് കുഞ്ഞിനെ തട്ടിപ്പറിക്കാനും പൊലീസുകാര്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. രൂക്ഷ വിമര്‍ശനത്തോടെയാണ് ബിജെപി നേതാവ് വരുണ്‍ ഗാന്ധി അടക്കമുള്ളവര്‍ വീഡിയോ പങ്കുവച്ചത്. ഭയം നിറഞ്ഞ് ജീവിക്കുന്ന സമൂഹം മികച്ച ഭരണത്തിന്‍റെ അടയാളമല്ലെന്ന് രൂക്ഷമായി വിമര്‍ശനത്തോടെയാണ് വരുണ്‍ ഗാന്ധി വീഡിയോ പങ്കുവച്ചത്. കാണ്‍പൂര്‍ സോണിലെ ഇന്‍സ്പെക്ടറായ വിനോദ് മിശ്രയെ സസ്പെന്‍ഡ് ചെയ്തതായി പൊലീസ് അധികൃതര്‍ വ്യക്തമാക്കി. ആശുപത്രിയില്‍ ശല്യമുണ്ടാക്കിയതിന് അറസ്റ്റ് ചെയ്തയാളെ കൊണ്ടുപോകുമ്പോള്‍ ചോദ്യം ചെയ്തതിനായിരുന്നു പൊലീസിന്‍റെ ക്രൂരമര്‍ദ്ദനം. സാധാരണക്കാരനും നീതി ലഭിക്കണമെന്ന വിവിധ രാഷ്ട്രീയ കക്ഷികള്‍ അടക്കം വിമര്‍ശനമുയര്‍ത്തിയതോടെ ഉത്തര്‍ പ്രദേശ് പൊലീസ് പ്രതിരോധത്തിലായിരുന്നു.

ആശുപത്രിയിലെ അറ്റകുറ്റ പണികള്‍ക്കിടെ രോഗികള്‍ക്ക് ശല്യമാകുന്ന രീതിയില്‍ പൊടിയും മറ്റും ഉയര്‍ന്നതോടെയാണ് യുവാവ് ആശുപത്രി അധികൃതരോട് കയര്‍ത്തത്. ഇതിന് പിന്നാലെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് ആശുപത്രിയിലെത്തിയതിന് പിന്നാലെ ലാത്തി ചാര്‍ജ്ജ് നടത്തുകയും ചെയ്തിരുന്നു. രോഗികളുമായി ആശുപത്രി ജീവനക്കാര്‍ക്ക് പ്രശ്നമുണ്ടായിരുന്നതായി പൊലീസുകാര്‍ സംഭവത്തേക്കുറിച്ച് പറയുന്നത്. 


കുട്ടിയെ പരിശോധിക്കാൻ എന്തവകാശം? രൂക്ഷവിമർശനവുമായി ഹൈക്കോടതി, പൊലീസ് ഉദ്യോഗസ്ഥ മാപ്പപേക്ഷ നൽകി
പിങ്ക് പൊലീസ് കേസിൽ  അതി രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കുട്ടിയെ പരിശോധിക്കാൻ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എന്തവകാശമാണെന്ന് കോടതി ചോദിച്ചു. ബാലനീതി നിയമപ്രകാരം കേസെടുക്കാത്തത് എന്ത് കൊണ്ടാണെന്നും സർക്കാർ കേസ് മറച്ചുപിടിക്കാൻ ശ്രമിക്കുന്നതെന്തിനെന്നാണെന്നുമാണ് കോടതിയുടെ ചോദിക്കുന്നത്. കോടതിക്ക് മുമ്പാകെ സമർപ്പിച്ച നടപടി റിപ്പോർട്ട് പൂർണമല്ലെന്നും വിമർശനമുണ്ട്. കാക്കി, കാക്കിയെ സഹായിക്കുകയാണെന്നാണ് കോടതി നിരീക്ഷണം. അതിനിടെ കേസിൽ ആരോപണ വിധേയയായ പൊലീസ് ഉദ്യോഗസ്ഥ കോടതിയിൽ മാപ്പപേക്ഷ നൽകി.

ഉത്തരേന്ത്യൻ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്, കൈക്കൂലി ആവശ്യപ്പെട്ട എ.എസ്.ഐക്കെതിരെ കോടതികൊച്ചിയില്‍ താമസിക്കുന്ന ഉത്തരേന്ത്യൻ പെൺകുട്ടി പീഡനത്തിന് ഇരയായ കേസന്വേഷിക്കാൻ കൈക്കൂലി ആവശ്യപ്പെട്ട എഎസ്ഐക്കെതിരെ ഹൈക്കോടതി.  എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എഎസ്ഐ ആയിരുന്ന വിനോദ് കൃഷ്ണക്ക് എതിരെ എന്ത് കൊണ്ട് ക്രിമിനൽ കേസെടുക്കുന്നില്ലെന്ന്  ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ സര്‍ക്കാരിനോട് ചോദിച്ചു.  ഭീഷണിപ്പെടുത്തി പണം തട്ടാനാണ്  എഎസ്ഐ ശ്രമിച്ചതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ പോലീസുകാരന് എതിരെ  ഇക്കാര്യത്തില്‍ രേഖാമൂലം പരാതി കിട്ടിയിട്ടില്ല എന്നായിരുന്നു  സർക്കാരിന്‍റെ മറുപടി.  അമ്മയുടെ മൊഴി എടുത്തപ്പോൾ ഇങ്ങനെ  ആരോപണം ഉന്നയിച്ചതല്ലാതെ പരാതി ആയി തന്നിട്ടില്ലെന്ന് സർക്കാർ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസന്വേഷണത്തിന് ദില്ലിയില്‍ പോകാനും  താമസസൗകര്യത്തിനും  പൊലീസ് പരാതിക്കാരിയുടെ കയ്യിൽ നിന്ന് പണം വാങ്ങിയത് തെറ്റാണെന്ന്  ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഒരൊറ്റ അഭ്യർത്ഥനയേ ഉള്ളൂ അതിര്‍ത്തിയിലെ ബിഎസ്എഫ് പോസ്റ്റുകളിലേക്ക് ആരും പോകരുത്', എസ്ഐആറിനെതിരെ രൂക്ഷ പ്രതികരണവുമായി മമത
6 സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി; കേരളത്തിൽ കരട് പട്ടിക 23 ന് തന്നെ പ്രസിദ്ധീകരിക്കും