
ബെംഗളുരു : കർണാടക ബിജെപിയിൽ പ്രതിസന്ധി തുടരുന്നതിനിടെ പാർട്ടി രണ്ടാം സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു. 23 സ്ഥാനാർഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. കേന്ദ്ര നേതൃത്വവുമായി ഉടക്കി നിൽക്കുന്ന മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിന്റെ മണ്ഡലമായ ഹുബ്ബള്ളി സെൻട്രലിൽ ഇപ്പോഴും സ്ഥാനാർഥിയായിട്ടില്ല.
ഇനി 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ബിജെപിക്ക് പ്രഖ്യാപിക്കാൻ ബാക്കിയുള്ളത്. ഈശ്വരപ്പയുടെ മണ്ഡലമായ ശിവമോഗ്ഗയിലും സ്ഥാനാർഥിയായിട്ടില്ല. അഴിമതിക്കേസിൽ പ്രതിയായ എംഎൽഎ മാടൽ വിരൂപാക്ഷപ്പയുടെ ചന്നാഗിരി സീറ്റ് ശിവകുമാറിന് നൽകും. ഇതോടെ
212 മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 189 സ്ഥാനാർത്ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്.
Read More : പൊട്ടിക്കരഞ്ഞ് എംഎൽഎ രഘുപതി ഭട്ട്, പാർട്ടി വിട്ട് എംഎൽസി ആർ ശങ്കർ; തീരാതെ കർണാടക ബിജെപിയിലെ പ്രതിസന്ധി