'മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും നമ്മളെ കോപ്പിയടിക്കുകയാണ്, ഇതാണ് കോൺഗ്രസ് പാർട്ടിയുടെ കരുത്ത്': ഡി കെ ശിവകുമാർ

Published : Sep 14, 2026, 09:45 PM ISTUpdated : Sep 14, 2026, 09:48 PM IST
D K Shivakumar

Synopsis

കർണാടക സർക്കാരിൻ്റെ ക്ഷേമ പദ്ധതികൾ മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, അമേരിക്ക വരെ കോപ്പിയടിക്കുകയാണെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാർ. കോൺഗ്രസ് ഓഫീസിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ഇതര സംസ്ഥാനങ്ങൾക്കും എന്തിന് യുഎസിന് പോലും പ്രചോദനമാകുന്നുണ്ടെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാർ. കർണാടക നടപ്പാക്കിയ പദ്ധതികൾ മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ എന്നീ സംസ്ഥാനങ്ങളും അനുകരിക്കുന്നുണ്ടെന്ന് ശിവകുമാർ പറഞ്ഞു. അമേരിക്കൻ പൗരന്മാർക്ക് 5,000 ഡോളർ നൽകുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം കോൺഗ്രസ് സർക്കാരിന്റെ ക്ഷേമ മാതൃകയെ അനുകരിക്കുന്നതാണെന്നും ഡി കെ ശിവകുമാർ‌ പറഞ്ഞു. കോൺഗ്രസ് ഓഫീസിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യന്ത്രി.

"ഇപ്പോൾ മഹാരാഷ്ട്രയിലും നമ്മളെ കോപ്പിയടിച്ചു, മധ്യപ്രദേശിലും രാജസ്ഥാനിലും ബിഹാറിലും നമ്മളെ കോപ്പിയടിച്ചു, ഇപ്പോൾ ട്രംപും നമ്മളെ കോപ്പിയടിക്കുകയാണ്"- ഡി കെ ശിവകുമാർ പറഞ്ഞു.

"ട്രംപിനെ നോക്കൂ. അദ്ദേഹം 5,000 ഡോളറിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇപ്പോൾ അവർ പറയുന്നു, 'ട്രംപിന് വോട്ട് ചെയ്യൂ, ഞാൻ നിങ്ങൾക്ക് ഇത്രയും ഡോളർ നൽകാം' എന്ന്. ഇതിനർത്ഥം നമ്മുടെ ആശയങ്ങൾ ഇന്ത്യയിലുടനീളം മാത്രമല്ല, ലോകമെമ്പാടും പ്രശസ്തമാകുന്നു എന്നാണ്. ഇതാണ് കോൺഗ്രസ് പാർട്ടിയുടെ കരുത്ത്. നമ്മുടെ ഭരണഘടനയെയും നമ്മൾ പിന്തുടരുന്ന തത്വങ്ങളെയും കുറിച്ച് ഇപ്പോൾ ലോകം മുഴുവൻ ശ്രദ്ധിക്കുന്നുണ്ട്"- ഡി കെ ശിവകുമാർ പറഞ്ഞു. അമേരിക്കയിൽ നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാ‍ർട്ടിക്ക് മേൽക്കൈ ലഭിച്ചാൽ മുഴുവൻ പൗരന്മാർക്കും 5000 ഡോള‍ർ ഡിവിഡൻ്റ് നൽകുമെന്ന് ഡോണാൾഡ് ട്രംപിൻ്റെ പ്രഖ്യാപനം ചൂണ്ടിക്കാട്ടിയാണ് ഡി കെ ശിവകുമാറിൻ്റെ പ്രസ്താവന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൃണമൂൽ വിമതർ ഒടുവിൽ ബിജെപിയിലേക്ക്? 17 എംപിമാർ ദുർഗ പൂജയ്ക്ക് മുമ്പോ ശേഷമേ ബിജെപിയിൽ ചേരും, അവകാശവാദവുമായി വിമത എംപി
നന്ദിഗ്രാമിൽ മമത ബാനർജി മത്സരിക്കുമോ എന്ന ആകാംക്ഷയ്ക്ക് വിരാമം; അപ്രതീക്ഷിത സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തൃണമൂൽ