കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ; അധ്യാപക സംവരണ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ദയനീയ പരാജയം

Published : Oct 28, 2026, 01:34 PM IST
congress flag

Synopsis

കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലെ അധ്യാപക സംവരണ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ദയനീയ പരാജയം. തെരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിൽ നാലിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ തോറ്റു

ബെം​ഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലെ അധ്യാപക സംവരണ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ദയനീയ പരാജയം. തെരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിൽ നാലിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ തോറ്റു. മൂന്നിടത്ത് ബിജെപി സ്ഥാനാർത്ഥികളും ഒരിടത്ത് ജെഡിഎസ് സ്ഥാനാർത്ഥിയുമാണ് ജയിച്ചത്. ബെംഗളൂരു അധ്യാപക മണ്ഡലത്തിൽ തുടർച്ചയായി അഞ്ചുവട്ടം എംഎൽസി ആയി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സ്ഥാനാ‍ർത്ഥി പുട്ടണ്ണ തൊള്ളായിരത്തിലേറെ വോട്ടുകൾക്കാണ് തോറ്റത്. തെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിൽ കോൺഗ്രസിന്റെ ഏക സിറ്റിംഗ് സീറ്റായിരുന്നു ഇത്. എഴുപത്തിയഞ്ചംഗ ലെജിസ്ലേറ്റീവ് കൗൺസിലിൽ നിലവിൽ കോൺഗ്രസിന് 37 സീറ്റുകളാണുള്ളത്. എൻഡിഎ അംഗസംഖ്യ 32 ആയി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ടാറ്റയുടെ ഏതെല്ലാം ഭാ​ഗങ്ങളാണ് നിങ്ങളുടെ ചങ്ങാതിക്ക് ലഭിക്കാൻ പോകുന്നത്?'; നിർമല സീതാരാമന് മറുപടിയുമായി രാഹുൽ ​ഗാന്ധി
കാൻസർ മരുന്നുകളുടെ വില കുറച്ച് കേന്ദ്രം; 543 ബ്രാന്‍ഡുകളുടെ മരുന്നുകള്‍ക്ക് വില കുറയും; നവംബർ 9 മുതൽ പുതിയ വില പ്രാബല്യത്തിൽ