കർണാടകയിൽ ലോറിയും ജീപ്പും കൂട്ടിയിടിച്ച് ഏഴുമരണം, രണ്ടുപേരുടെ നില ​ഗുരുതരം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

Published : Jul 09, 2026, 06:32 PM IST
yellapur arbail ghat accident

Synopsis

യെല്ലാപുരിലുണ്ടായ വാഹനാപകടത്തിൽ ഏഴുപേർ മരിച്ചു. രണ്ടുപേർക്ക് ​ഗുരുതരപരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ ദേശീയപാത 52-ൽ യെല്ലാപുർ അർബെയ്ൽ ചുരത്തിൽ ലോറിയും ഫോഴ്സ് ക്രൂയിസർ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ബെം​ഗളൂരു: കർണാടകയിലെ യെല്ലാപുരിലുണ്ടായ വാഹനാപകടത്തിൽ ഏഴുപേർ മരിച്ചു. രണ്ടുപേർക്ക് ​ഗുരുതരപരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ ദേശീയപാത 52-ൽ യെല്ലാപുർ അർബെയ്ൽ ചുരത്തിൽ ലോറിയും ഫോഴ്സ് ക്രൂയിസർ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ധാർവാഡിൽനിന്ന് ചിക്കമ​ഗളൂരുവിലേക്ക് വിനോദയാത്രയ്ക്ക് പോവുകയായിരുന്ന എട്ടുപേരും ഡ്രൈവറുമാണ് ജീപ്പിലുണ്ടായിരുന്നത്. അങ്കോളയിൽനിന്ന് വരികയായിരുന്നു ലോറി. അമിതവേ​ഗത്തിലായിരുന്ന ജീപ്പ് നിയന്ത്രണംവിട്ട് ലോറിയുമായി കൂട്ടിയിടിച്ചെന്നാണ് റിപ്പോർട്ട്. ജീപ്പിലുണ്ടായിരുന്ന ഏഴുപേരാണ് മരിച്ചത്. ​​ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഏഴുപേരുടെ ജീവൻ നഷ്ടമായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ഉത്തരകന്നഡ ജില്ലയിലുണ്ടായ അപകടം അ​ഗാധമായ ദുഃഖമുണ്ടാക്കുന്നതാണെന്നും മരിച്ചവരുടെ കുടുംബാം​ഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പരിക്കേറ്റവർ എത്രയുംവേ​ഗം സുഖംപ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഞെട്ടിക്കുന്ന വഴിത്തിരിവ്, ഓഹരിവിപണിയിലും അയോധ്യയിലെ കാണിക്കപ്പണം എത്തി, സ്റ്റോക്ക് മാര്‍ക്കറ്റിൽ നിക്ഷേപിച്ചെന്ന് പ്രതികൾ; 30 അക്കൗണ്ട് മരവിപ്പിച്ചു
അയോധ്യ ക്ഷേത്രക്കൊള്ള; വഴിപാട് പണം പ്രതികള്‍ സ്റ്റോക്ക് മാര്‍ക്കറ്റിലും നിക്ഷേപിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം, 30 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു