കവരപ്പേട്ട ട്രെയിൻ അപകടം അട്ടിമറിയെന്ന് റെയിൽവേ സുരക്ഷാ കമ്മീഷണറുടെ അന്തിമ റിപ്പോർട്ട്; ലോക്കോ പൈലറ്റിന് അഭിനന്ദനം

Published : Jul 30, 2025, 11:49 PM IST
Kavaraipettai train accident

Synopsis

ബോൾട്ടുകളും നട്ടുകളും നീക്കം ചെയ്തതാണ് അപകട കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിന് റിപ്പോർട്ടിൽ പ്രത്യേകമായി അഭിനന്ദിച്ചു.

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിലെ കവരപ്പേട്ടയിലുണ്ടായ ട്രെയിൻ അപകടം അട്ടിമറി എന്ന് സ്ഥിരീകരണം. റെയിൽവേ സുരക്ഷ കമ്മീഷണർ അന്തിമ റിപ്പോർട്ട് നൽകി. ബോൾട്ടുകളും നട്ടുകളും നീക്കിയിരുന്നതായി കണ്ടെത്തി.

റെയിൽവേ സേഫ്റ്റി കമ്മീഷണർ എ എം ചൗധരിയാണ് റിപ്പോർട്ട് നൽകിയത്. ബാഗ്മതി എക്സ്പ്രസ് നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിലിടിച്ചത് യന്ത്ര തകരാറോ പെട്ടെന്നുള്ള തകരാറോടെ കാരണമല്ല മറിച്ച് ബോധപൂർവ്വം ബോൾട്ടുകളും നട്ടുകളും നീക്കം ചെയ്തതു കൊണ്ടാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

പ്രത്യേക പരിശീലനം നേടിയവരുടെ പങ്കാളിത്തത്തിന് സാധ്യതയെന്ന് റിപ്പോർട്ടിൽ പറയുന്നു. റെയിൽവേ രഹസ്യന്വേഷണ വിഭാഗം ജാഗ്രത വർധിപ്പിക്കണമെന്ന് നിർദേശം നൽകി. കരാർ ജീവനക്കാർ അടക്കം റെയിൽവെയുമായി ബന്ധപ്പെട്ടവരുടെ മേൽ നിരീക്ഷണം ശക്തമാക്കണമെന്നും ശുപാർശയുണ്ട്.

ബാഗ്മതി എക്സ്പ്രസിന്റെ ലോക്കോ പൈലറ്റിന്റെ അസാധാരണമായ മനോധൈര്യത്തെ സേഫ്റ്റി കമ്മീഷണർ അഭിനന്ദിച്ചു. ലോക്കോ പൈലറ്റ് ജി സുബ്രമണി എമർജൻസി ബ്രേക്ക് പ്രയോഗിച്ചു. ഇത് ട്രെയിനിന്റെ വേഗത കുറയ്ക്കുകയും കൂട്ടിയിടിയുടെ ആഘാതം കുറയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അഭിനന്ദനാർഹമായ ഈ പ്രവൃത്തിക്ക് റെയിൽവെ അർഹിക്കുന്ന അംഗീകാരം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു.

2024 ഒക്ടോബർ 11നാണ് അപകടം ഉണ്ടായത്. മൈസൂരു -ദർഭംഗ ബാഗ്മതി എക്സ്പ്രസ് നിർത്തിയിട്ട ചരക്കു ട്രെയിനിൽ ഇടിച്ചാണ് അപകടമുണ്ടായത്. 13 കോച്ചുകളാണ് പാളം തെറ്റിയത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. അപകടത്തിനു പിന്നാലെ എൻഐഎ പരിശോധന നടത്തിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പ്രിയം മലയാളം'! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
രണ്ടര ലക്ഷം രൂപ വിലയുള്ള വളർത്തുതത്തയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്റ്റീൽ പൈപ്പ് ഹൈ വോൾട്ടേജ് ലൈനിൽ തട്ടി, യുവാവിന് ദാരുണാന്ത്യം