'പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ വോട്ടര്‍ പട്ടിക പുറത്തുവിടട്ടെ'; തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് പവൻ ഖേര

Published : Aug 14, 2025, 03:27 PM IST
Pavan Khera

Synopsis

രാഹുൽ വാർത്താ സമ്മേളനം നടത്തി ആറ് ദിവസത്തിനുള്ളിൽ ആറ് മണ്ഡലങ്ങളിലെ വിവരങ്ങൾ കമ്മീഷൻ ഠാക്കൂറിന് നൽകി എന്നാണ് പവൻ ഖേര പറയുന്നത്

ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി വീണ്ടും കോൺഗ്രസ്. അനുരാഗ് ഠാക്കൂറിന് വാർത്താ സമ്മേളനത്തിന് വിവരങ്ങൾ നൽകിയത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നാണ് കോൺഗ്രസ് വക്താവ് പവൻ ഖേര ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം അനുരാഗ് ഠാക്കൂര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തി എന്ന് ആരോപിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ വലിയ രീതിയില്‍ വോട്ട് ക്രമക്കേട് ഉണ്ടായതായാണ് ഠാക്കൂര്‍ ആരോപിച്ചിരുന്നത്. ചില ഉദാഹരണങ്ങൾ ഉയര്‍ത്തിക്കാട്ടിയാണ് അദ്ദേഹം ഇത്തരം ആരോപണങ്ങൾ ഉയര്‍ത്തിയത്. എന്നാല്‍ അത് തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട്.

രാഹുൽ വാർത്താ സമ്മേളനം നടത്തി ആറ് ദിവസത്തിനുള്ളിൽ ആറ് മണ്ഡലങ്ങളിലെ വിവരങ്ങൾ കമ്മീഷൻ ഠാക്കൂറിന് നൽകി എന്നാണ് പവൻ ഖേര പറയുന്നത്. മഹാദേവ് പുരയിലെ വിവരങ്ങൾ രാഹുൽ ശേഖരിച്ചത് ആറ് മാസം കൊണ്ടാണ്. പ്രതിപക്ഷം ആവർത്തിച്ച് ചോദിച്ചിട്ടും നൽകാത്ത ഇലക്ട്രോണിക് വോട്ടർപട്ടികയാണ് കമ്മീഷൻ ലഭ്യമാക്കിയതെന്നും പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ വോട്ടർ പട്ടിക പുറത്ത് വിടാൻ കമ്മീഷനെ വെല്ലുവിളിക്കുന്നു എന്നും പവൻ ഖേര പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ ഓരോ പൗരന്റെയും അഭിമാനമായി മാറി; മൻ കീ ബാത്ത് 2025ലെ നേട്ടങ്ങളും നഷ്ടങ്ങളും വിശദീകരിച്ച് പ്രധാനമന്ത്രി
ഉന്നാവ് പീഡനക്കേസ്: കുൽദീപ് സെൻഗാറുമായി ഒത്തുകളിച്ചെന്ന ആരോപണവുമായി അതിജീവിത, പ്രതിഷേധത്തിനിടെ അതിജീവിതയുടെ അമ്മ തളർന്നുവീണു