മൺസൂണിൽ മഴ കുറവ്; ഇന്ദ്രനെ പ്രീതിപ്പെടുത്താൻ കഴുതയ്ക്ക് ഗുലാബ് ജാമുൻ നൽകി നാട്ടുകാർ

Published : Jul 19, 2026, 08:55 AM IST
Gulab Jamun Donkey Feeding

Synopsis

മികച്ച തോതിൽ മഴ ലഭിക്കാൻ വ്യത്യസ്തമായ ആചാരവുമായി നാട്ടുകാർ. മധ്യപ്രദേശിലെ ഭോപ്പാലിൽ നാട്ടുകാർ കഴുതയ്ക്ക് ഗുലാബ് ജാമുൻ നൽകുകയും മഴ ലഭിക്കാൻ പ്രാർത്ഥനകൾ നടത്തുകയും ചെയ്തു. ഹൈന്ദവ വിശ്വാസപ്രകാരം മഴയുടെ ദേവനെന്ന് വിശ്വസിക്കപ്പെടുന്ന ഇന്ദ്രനെ പ്രീതിപ്പെടുത്താനായാണ് ചടങ്ങ് നടത്തിയത്.

ഭോപ്പാൽ: മധ്യപ്രദേശിൽ മികച്ച തോതിൽ മഴ ലഭിക്കാൻ വ്യത്യസ്തമായ ആചാരം നടത്തി നാട്ടുകാർ. ഹൈന്ദവ വിശ്വാസപ്രകാരം മഴയുടെ ദേവനെന്ന് വിശ്വസിക്കപ്പെടുന്ന ഇന്ദ്രനെ പ്രീതിപ്പെടുത്താനായി കഴുതയ്ക്ക് ഗുലാബ് ജാമുൻ കഴിക്കാൻ നൽകുന്ന ആചാരമാണ് ഇക്കഴിഞ്ഞ ദിവസം അരങ്ങേറിയത്. മൺസൂൺ സീസണിൽ ഇതുവരെ സംസ്ഥാനത്തെ 35 ജില്ലകളിൽ സാധാരണയേക്കാൾ കുറഞ്ഞ തോതിലാണ് മഴ ലഭിച്ചത്. ഇതോടെ ആണ് നല്ല മഴ ലഭിക്കാനായി ആചാരാനുഷ്ഠാനങ്ങളിലേക്ക് നാട്ടുകാർ കടന്നത്.

ഭോപ്പാലിലെ കോലാർ റോഡിൽ ശനിയാഴ്ച രാവിലെ 11 മണിക്കാണ് കഴുതകൾക്ക് ഗുലാബ് ജാമുൻ നൽകുന്ന ആചാരം നടന്നത്. ഇതിന് പുറമേ, നല്ല മഴ ലഭിക്കാനുള്ള പ്രാർത്ഥനകളും നടന്നതായി ചടങ്ങിൽ പങ്കെടുത്ത ഒരാൾ പറഞ്ഞു.

 

 

അതേസമയം ഭോപ്പാലിൽ മികച്ച മഴ ലഭിച്ചുവെന്നാണ് കാലാവസ്ഥ വകുപ്പ് അധികൃതരുടെ വിശദീകരണം. മൺസൂണിൻ്റെ തുടക്കം മുതൽ ഇതുവരെ ഭോപ്പാലിൽ 400.3 മില്ലിമീറ്റർ മഴ ലഭിച്ചതായും ഇത് ഈ കാലയളവിൽ ലഭിക്കേണ്ട സാധാരണയേക്കാൾ 44 ശതമാനത്തിലധികം കൂടുതലാണെന്നും കാലാവസ്ഥ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഞായറാഴ്ച മുതൽ മധ്യപ്രദേശിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഔദ്യോഗിക രേഖകൾ പ്രകാരം, 35 ജില്ലകളിൽ ഇതുവരെ സാധാരണയേക്കാൾ കുറവ് മഴയാണ് ലഭിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കടുത്ത പ്രതിസന്ധി: അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ച് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ; സംസ്ഥാനത്തെ വരൾച്ച സാഹചര്യം ചർച്ചയാകും
ഗുജറാത്തിൽ പടക്ക നിർമ്മാണ ശാലയിൽ വൻ സ്ഫോടനം, എട്ട് മരണം, 9 പേർക്ക് പരിക്ക്; ആഴമേറിയ ദുഃഖമെന്ന് പ്രധാനമന്ത്രി, 2 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു