ശബരിമല യുവതീ പ്രവേശനം: സിപിഎം നിലപാട് അടിച്ചേൽപ്പിക്കില്ല; സർക്കാർ നിലപാട് മാറ്റത്തെ ന്യായീകരിച്ച് എംഎ ബേബി

Published : Mar 14, 2026, 12:00 PM IST
M A Baby - LDF

Synopsis

ശബരിമല യുവതീ പ്രവേശനത്തിലെ സർക്കാർ നിലപാട് മാറ്റത്തെ ന്യായീകരിച്ച് എംഎ ബേബി. സിപിഎം നിലപാട് ബലാൽക്കാരമായി അടിച്ചേൽപ്പിക്കില്ലെന്നും കോടതി വിധി പുനഃപരിശോധിച്ച സാഹചര്യത്തിൽ ആണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു

ദില്ലി: ശബരിമല യുവതീ പ്രവേശനത്തിലെ സർക്കാർ നിലപാട് മാറ്റത്തെ ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സിപിഎം നിലപാട് ബലാൽക്കാരമായി അടിച്ചേൽപ്പിക്കില്ലെന്നും കോടതി വിധി പുനഃപരിശോധിച്ച സാഹചര്യത്തിൽ ആണ് നടപടിയെന്നും എംഎ ബേബി പറഞ്ഞു. സിപിഎമ്മിൻ്റെ നിലപാട് സ്ത്രീകൾക്ക് അനുകൂലം തന്നെയാണെന്നും വനിതാ മതിൽ അടക്കം നടത്തിയത് വനിതകളുടെ ആവശ്യത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല യുവതീപ്രവേശനത്തിൽ പണ്ഡിതർ ആണ് വിഷയം പരിശോധിക്കേണ്ടത്. അതിൽ എത്രത്തോളം കോടതിക്ക് ഇടപെടാൻ എന്ന് കോടതി പരിശോധിക്കുകയാണെന്നും എം എ ബേബി വ്യക്തമാക്കി. ശബരിമല യുവതിപ്രവേശന കേസിൽ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ ഇന്ന് നിലപാട് അറിയിക്കും. യുവതി പ്രവേശനത്തെ എതിർത്തുള്ള സത്യവാങ്മൂലമാണ് സമർപ്പിക്കുക എന്നാണ് വിവരം. കേസിലെ എല്ലാ കക്ഷികൾക്കും സത്യവാങ്മൂലം സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

2 ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് കടക്കാൻ ഇറാന്റെ അനുമതി; ശിവാലിക്, നന്ദ ദേവി എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക്
ഇന്ധനവില കുതിക്കുന്നു; നികുതി ഇളവ് ആവശ്യപ്പെട്ട് എയർ ഇന്ത്യയും ഇൻഡിഗോയും, ടിക്കറ്റ് നിരക്കിലും വർധനവ്