
ബിജ്‌നോർ: മദ്രസയിൽ 10 വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അധ്യാപകർ. വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് യുപിയിലെ സഹാറൻപൂരിൽ 25, 30 വയസ്സുള്ള രണ്ട് ഉറുദു അധ്യാപകരെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. ഒരു അധ്യാപകൻ കുട്ടിയെ വടികൊണ്ട് അടിക്കുന്നതും മറ്റൊരാൾ കുട്ടിയെ പിടിച്ചുനിർത്തുന്നതും വീഡിയോയിൽ കാണാം. മൂന്നാമതൊരാൾ സംഭവം ഫോണിൽ പകർത്തിയതായി കരുതപ്പെടുന്നു.
ഗംഗോ പൊലീസ് സ്റ്റേഷനിൽ പ്രദേശവാസി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. അധികാരികൾ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വീഡിയോ പോലീസിന് സമർപ്പിച്ചു. എട്ട് മാസം മുമ്പാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ മദ്രസ ജീവനക്കാർ തമ്മിലുള്ള തർക്കത്തെത്തുടർന്ന് ഏപ്രിൽ 3 ന് വീഡിയോ പുറത്തുവന്നു. സംഭവം നടന്നയുടനെ പ്രതികളെ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തു. വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ശനിയാഴ്ച രാവിലെ രണ്ട് അധ്യാപകരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
ചോദ്യം ചെയ്യലിൽ, കുട്ടി മദ്രസയിൽ നിന്ന് ഓടിപ്പോയെന്നും തിരികെ കൊണ്ടുവന്ന ശേഷം മർദ്ദിച്ചതായും പ്രതി പൊലീസിനോട് പറഞ്ഞു. പൊലീസ് ഉടനടി നടപടി സ്വീകരിച്ചുവെന്ന് സർക്കിൾ ഓഫീസർ അശോക് കുമാർ സിസോദിയ പറഞ്ഞു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam