
ചണ്ഡിഗഢ്: വീട്ടുജോലിക്കാരിയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാനയിലെ പാഞ്ച്കുലയിലാണ് നേപ്പാൾ സ്വദേശിനിയായ വീട്ടുജോലിക്കാരിയെ വീട്ടിലെ ബാത്ത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
നേപ്പാളിലെ കപിലവസ്തു സ്വദേശിയായ ചാംപയെയാണ് വ്യാഴാഴ്ച്ച ബാത്ത്റൂമിൽ കഴുത്തിൽ തുണി മുറുക്കിയ നിലയിൽ കണ്ടത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചാംപയുടെ കുടുംബാംഗങ്ങളാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി നൽകിയത്. വളരെ താഴ്ന്ന രീതിയിലാണ് തന്റെ സഹോദരി തൂങ്ങി നിൽക്കുന്നതെന്ന് ചാംപെയുടെ സഹോദരൻ ഗംഗ റാം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സഹോദരിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും ചാംപ കൂട്ടിച്ചേർത്തു.
കൂടത്തായി കേസ്; രഹസ്യ വിചാരണ ഒഴിവാക്കണമെന്ന ജോളിയുടെ ഹർജി തളളി ഹൈക്കോടതി
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam