Asianet News MalayalamAsianet News Malayalam

പണമില്ല, ബ്രിട്ടനിൽ കൊല്ലപ്പെട്ട അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിൽ ആശയക്കുഴപ്പം

അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്നലെ പൂർത്തിയായിരുന്നു

Confusion over repatriation of bodies of Anju and her children killed in Britain
Author
First Published Dec 18, 2022, 6:08 AM IST

കൊച്ചി: ബ്രിട്ടനിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വേണ്ട മുപ്പത് ലക്ഷത്തോളം രൂപ കണ്ടെത്താൻ അഞ്ജുവിന്റെ കുടുംബം സർക്കാർ സഹായം അഭ്യർഥിച്ചിരുന്നു. നോർക്കയുമായി ബന്ധപ്പെട്ട് ഇതിനു വേണ്ട ക്രമീകരണങ്ങൾ സജ്‌ജീകരിക്കാൻ ശ്രമിക്കുമെന്ന് വൈക്കം എംഎൽഎ സി.കെ. ആശ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. 

ബ്രിട്ടനിലെ മലയാളി സംഘടനകളുമായി ബന്ധപ്പെട്ടും ചർച്ചകൾ തുടങ്ങിയിട്ടുണ്ടെങ്കിലും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല. അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്നലെ പൂർത്തിയായിരുന്നു. ഭർത്താവ് സാജുവാണ് അഞ്ജുവിനെയും ആറും നാലും വയസുള്ള കുഞ്ഞുങ്ങളെയും ബ്രിട്ടനിലെ കെറ്ററിങ്ങിലുള്ള വീട്ടിൽ വച്ച് കൊന്നത്.

അഞ്ജുവിനെ സാജു ക്രൂരമായി മർദ്ദിച്ചിരുന്നെന്ന് അമ്മ കൃഷ്ണമ്മ; പലതും മകൾ പറഞ്ഞില്ലെന്ന് അച്ഛൻ അശോകൻ

Latest Videos
Follow Us:
Download App:
  • android
  • ios