Published : Feb 24, 2026, 07:39 AM ISTUpdated : Feb 24, 2026, 10:36 PM IST

Malayalam news live: ഡാറ്റാ ചോർച്ച - മുഖ്യമന്ത്രിയുടേത് വിലകുറഞ്ഞ നടപടി, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിന് തെളിവ്, നാളെ തെളിവ് പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല

Summary

റാഞ്ചിയിൽ എയർ ആംബുലൻസ് അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു. രോഗിയും ഡോക്ടറും ജീവനക്കാരുമടക്കം 7 പേരാണ് മരിച്ചത്. പൊള്ളലേറ്റ രോഗിയുമായി ദില്ലിയിലേക്ക് പോയ റെഡ് ബേർഡ് എയർവേയ്സിന്റെ ചെറു വിമാനമാണ് തകർന്നത്. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്. റാഞ്ചിയിൽനിന്ന് പറന്നുയർന്ന ഉടനെയാണ് വിമാനം തകർന്നു വീണത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് നി​ഗമനം. സംഭവത്തിൽ അന്വേഷണം തുടങ്ങി.

ramesh chennithala

10:36 PM (IST) Feb 24

ഡാറ്റാ ചോർച്ച - മുഖ്യമന്ത്രിയുടേത് വിലകുറഞ്ഞ നടപടി, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിന് തെളിവ്, നാളെ തെളിവ് പുറത്തുവിടുമെന്ന് രമേശ് ചെന്നിത്തല

നാളെ തെളിവ് പുറത്തുവിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിൽ പങ്കെടുക്കവേ ആയിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

 

Read Full Story

10:21 PM (IST) Feb 24

കാർത്തികപ്പള്ളിയിൽ ക്രിമിനൽ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾ അറസ്റ്റിൽ

കാർത്തികപ്പള്ളി പുളിക്കീഴ് ഭാഗത്ത് ക്രിമിനൽ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്തുപേർക്കെതിരെ പൊലീസ് കേസെടുത്തു

Read Full Story

10:06 PM (IST) Feb 24

പ്രതിപക്ഷ നേതാവിന് 102കാരിയായ കർഷകയുടെ അപേക്ഷ; 'അഞ്ച് ഏക്കർ വരുന്ന വയലുകളിൽ പൊക്കാളി കൃഷി വിളവെടുപ്പിന് സാഹചര്യം ഒരുക്കണം'

പള്ളുരുത്തി ചെല്ലാനം മറുവക്കാട് പാടശേഖരത്തിലെ തന്‍റെ അഞ്ച് ഏക്കർ വരുന്ന വയലുകളിൽ സുരക്ഷിതമായി പൊക്കാളി കൃഷി വിളവെടുപ്പിന് സാഹചര്യം ഒരുക്കണം എന്ന് ആവശ്യപ്പെട്ട് പുതുയുഗ യാത്രയ്ക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് 102 കാരിയായ കർഷകയുടെ അപേക്ഷ

Read Full Story

09:55 PM (IST) Feb 24

രാത്രികാല കാഴ്ചകൾക്ക് പുതുഭംഗി, കൊച്ചിക്ക് വീണ്ടുമൊരു 'കവര്' കാലം

ശനിയാഴ്ച വേനൽമഴ പെയ്തിറങ്ങിയതോടെ ചെല്ലാനം, കുമ്പളങ്ങി കായലുകൾ വീണ്ടും നീലപ്രകാശത്തിന്‍റെ വിസ്മയത്തിലേക്ക്

Read Full Story

09:45 PM (IST) Feb 24

'ജനങ്ങളുടെ ആ​ഗ്രഹം നിറവേറ്റി, ഭാരതത്തിന്‍റെ മഹത്തായ സംസ്കാരവുമായി ചേർന്ന് നിൽക്കുന്ന നടപടി'; കേരള മാറ്റി കേരളം ആക്കാനുള്ള ബില്ലിൽ മോദിയുടെ പ്രതികരണം

ഭരണഘടനയിൽ കേരളത്തിന്‍റെ പേര് കേരളം എന്നാക്കി മാറ്റാനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Read Full Story

09:20 PM (IST) Feb 24

ആശുപത്രിയിൽ കൃഷ്ണമണികൾ എടുത്തുമാറ്റിയെന്ന പരാതി; സനൂപിന് ചികിത്സക്കും നിയമപരമായും സഹായം നൽകും; അനിൽ അക്കര

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനിൽ അക്കര ഇക്കാര്യം അറിയിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി ഇരുന്ന സ്ഥലത്തെ ജനപ്രതിനിധിയായിരുന്ന തന്റെ ഉത്തരവാദിത്വം ആണെന്നും അനിൽ അക്കര പറഞ്ഞു.

Read Full Story

08:21 PM (IST) Feb 24

പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല, ജയലളിതയുടെ ജന്മദിനത്തിൽ പ്രഖ്യാപനം, പാർട്ടിയുടെ പേര് പിന്നീട് പ്രഖ്യാപിക്കും

പാർട്ടിയുടെ പേര് പിന്നീട് പ്രഖ്യാപിക്കും. പതാകയിൽ എംജിആർ, അണ്ണാദുരൈ, ജയലളിത എന്നിവരുണ്ടാകും

Read Full Story

07:54 PM (IST) Feb 24

കൊച്ചി കായലിൽ നവജാത ശിശുവിന്റെ മൃതദേഹം; 2 ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്, പോസ്റ്റ്മോർട്ടം നാളെ

പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃത​ദേഹം കളമേശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നാളെ നടത്തുമെന്ന് പൊലീസ് അറിയിച്ചു.

 

Read Full Story

07:25 PM (IST) Feb 24

മാർക്കറ്റിൽ നിന്നും വാങ്ങിയ ചൂരയ്ക്കുള്ളിൽ പുഴുക്കൾ, മീനിലുള്ള വിരയെന്ന് മീൻ കച്ചവടക്കാർ; പരാതി നൽകി യുവതി

പോത്തൻകോട് മാർക്കറ്റിൽ നിന്ന് വാങ്ങിയ മത്സ്യത്തിൽ ജീവനുള്ള പുഴുക്കളെന്ന് പരാതി. പോത്തൻകോട് മേലേവിള സ്വദേശിനി ദിവ്യ രാവിലെ വാങ്ങിയ ചൂരമീനിലാണ് പുഴുക്കളെ കണ്ടത്

Read Full Story

07:18 PM (IST) Feb 24

ഇറാനെതിരായ യുദ്ധം അമേരിക്കക്ക് എളുപ്പത്തിൽ ജയിക്കാം, പക്ഷേ യുദ്ധത്തേക്കാൾ സമാധാന കരാറാണ് ഇഷ്ടമെന്ന് ട്രംപ്; ഉപദേശകരുടെ വാർത്തകളും തള്ളി പ്രസിഡന്‍റ്

ഇറാനെതിരായ യുദ്ധം എളുപ്പത്തിൽ ജയിക്കുമെങ്കിലും സമാധാന കരാറാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൈനിക ഉപദേഷ്ടാക്കൾ യുദ്ധത്തിനെതിരെ മുന്നറിയിപ്പ് നൽകിയെന്ന മാധ്യമ വാർത്തകൾ അദ്ദേഹം തള്ളിക്കളഞ്ഞു

Read Full Story

06:23 PM (IST) Feb 24

'കേരളം' അംഗീകരിച്ചത് ബിജെപി-സിപിഎം രഹസ്യ ധാരണ, ഇന്നത്തോടെ കൂടുതൽ തെളിഞ്ഞെന്ന് മമത; ബംഗാളിനോട് കേന്ദ്രത്തിന് വിവേചനമെന്നും വിമ‍ർശനം

കേരളത്തിന്റെ പേര് 'കേരളം' എന്നാക്കി മാറ്റാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നിൽ ബിജെപി-സിപിഎം രഹസ്യ ധാരണയുണ്ടെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . പശ്ചിമ ബംഗാളിന്റെ പേര് 'ബംഗ്ല' എന്നാക്കാനുള്ള ശുപാർശ അംഗീകരിക്കാത്തതിൽ വിമർശനവും

Read Full Story

06:20 PM (IST) Feb 24

നിർണായക തീരുമാനവുമായി സർക്കാർ; പിഎസ്‍സി അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി, വർധിപ്പിച്ചത് 4 വർഷം

എസ് എസ് ടി വിഭാ​ഗത്തിന് 45 വയസുവരെ പിഎസ്‍സി അപേക്ഷിക്കാം. നിലവിൽ 36 വയസായിരുന്നു അപേക്ഷിക്കാനുള്ള പ്രായപരിധി.

 

Read Full Story

06:05 PM (IST) Feb 24

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി, ചടങ്ങിൽ പങ്കെടുത്തത് വീട്ടുകാരും അടുത്ത സുഹൃത്തുക്കളും മാത്രം

വൈകിട്ട് 5 30ന് മുളങ്കുന്നത്ത് കാവിലെ വീട്ടിൽ വെച്ചായിരുന്നു വിവാഹം. ചെമ്പുക്കാവ് സബ് രജിസ്ട്രാർ വീട്ടിലെത്തിയാണ് ചടങ്ങ് നടത്തിയത്.

Read Full Story

06:00 PM (IST) Feb 24

മാർച്ച് 1 നും 10 നും ഇടയിൽ 3 തുടർ സന്ദർശനം തീരുമാനിച്ച് പ്രധാനമന്ത്രി മോദി, ലക്ഷ്യം തമിഴ്നാട് തെരഞ്ഞെടുപ്പ് പ്രചരണം? കേന്ദ്ര പദ്ധതികളും പ്രഖ്യാപിക്കും

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രധാനമന്ത്രി തമിഴ്നാട്ടിൽ 11 ദിവസത്തിനിടെ മൂന്ന് തവണ സന്ദർശനം നടത്തുന്നു. മാർച്ച് 1, 7, 11 തീയതികളിലായി മധുര, വെല്ലൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നടക്കുന്ന എൻഡിഎ പൊതുയോഗങ്ങളിൽ പങ്കെടുക്കും

Read Full Story

05:58 PM (IST) Feb 24

മകളുടെ വിവാഹം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ കാമുകിയുടെ ഭീഷണി, സമ്മർദ്ദം താങ്ങാനാവതെ ബിൽഡർ ജീവനൊടുക്കി

മകളുടെ വിവാഹം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ പ്രമുഖ ബില്‍ഡര്‍ ജീവനൊടുക്കി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം

Read Full Story

05:21 PM (IST) Feb 24

മകൻ ജീവനൊടുക്കിയത് കഴിഞ്ഞ മാസം, മനോവിഷമത്തിലായിരുന്ന പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് പിതാവ് ബാലകൃഷ്ണൻ മാനസിക വിഷമത്തിലായിരുന്നു.

Read Full Story

05:01 PM (IST) Feb 24

റിപ്പോർട്ടർ ടിവി ലൈസൻസ്, സാബു എം ജേക്കബിന്റെ ഹർജിയിൽ ഹൈക്കോടതി നടപടി, രേഖകൾ ഹാജരാക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശം

ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തരമ മന്ത്രാലയത്തിന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഹർജിയിൽ പറയുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.

Read Full Story

04:46 PM (IST) Feb 24

എഐ ഉച്ചകോടിയിലെ പ്രതിഷേധം; പ്രതികൾക്കെതിരെ ചുമത്തിയത് ​ഗുരുതര വകുപ്പുകൾ, ഉന്നത ​ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ദില്ലി പൊലീസ്

2026 ലെ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ നടന്ന പ്രതിഷേധത്തില്‍ ഉന്നത ​ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ദില്ലി പൊലീസ്. പ്രതിഷേധിച്ചവർക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകൾ

Read Full Story

04:29 PM (IST) Feb 24

15 അടി മുകളിൽ നിന്ന് സ്ലാബ് റോഡ‍ിലേക്ക് വീണു, മുരിങ്ങൂരിൽ അടിപ്പാത നിർമാണം നടക്കുന്നിടത്ത് അപകടം, ഒഴിവായത് വൻ ദുരന്തം

അടിപ്പാത നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പണികൾ നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ മാസം ചിറങ്ങരയിലും പാർശ്വ ഭിത്തി തകർന്ന് വീണിരുന്നു.

 

Read Full Story

04:25 PM (IST) Feb 24

സ്വത്തുക്കൾ ലിവ് ഇൻ പാട്നർക്ക് നൽകുമോ എന്ന് ഭയം, സഹോദരിയെ കൊലപ്പെടുത്തി യുവതിയും മകനും; പ്രതികൾ റിമാൻഡിൽ

കർണാടകയിലെ തുമകുരു ജില്ലയില്‍ മധ്യവയസ്കയെ കൊലപ്പെടുത്തി സഹോദരിയും മകനും. 58കാരിയായ ജയലക്ഷ്മിയാണ് കൊല്ലപ്പെട്ടത്

Read Full Story

03:36 PM (IST) Feb 24

മൂന്നുവയസുകാരന്‍റെ ചെറുവിരല്‍ കടിച്ചെടുത്ത് തെരുവുനായ, പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്ന് ഡോക്ടർമാർ

മുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുകാരന്‍റെ വലതുകൈയിലെ ചെറുവിരൽ തെരുവുനായ കടിച്ചെടുത്തു. പിലാപ്പുഴ നന്ദനം വീട്ടിൽ ജിതേഷിന്‍റെയും രേവതിയുടെയും മകൻ ശിവാംശിനെയാണ് തെരുവുനായ ആക്രമിച്ചത്

Read Full Story

03:27 PM (IST) Feb 24

കേരള ഇനിയില്ല, പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവതീർത്ഥിലെ ആദ്യ തീരുമാനം, കേരള മാറ്റി കേരളം ആക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കേരളയുടെ പേര് ഭരണഘടനയിൽ കേരളം എന്നാക്കി മാറ്റാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. നിയമസഭയുടെ ഐകകണ്ഠ്യേനയുള്ള പ്രമേയത്തെ തുടർന്നാണ് ഈ തീരുമാനം. മുഴങ്ങട്ടെ കേരളം എന്ന പേരിൽ പേരുമാറ്റ ക്യാമ്പയിൻ ആദ്യം തുടങ്ങിയത് ഏഷ്യാനെറ്റ് ന്യൂസായിരുന്നു

Read Full Story

02:57 PM (IST) Feb 24

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം തട‍ഞ്ഞതിൽ നിയമ പോരാട്ടത്തിന് സർക്കാർ, ഹൈക്കോടതിയിൽ അപ്പീൽ നൽകി

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നത് തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകി. 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് അനാവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു

Read Full Story

02:19 PM (IST) Feb 24

സിസിടിവി ദൃശ്യങ്ങളിൽ ഷർട്ടിൽ രക്തക്കറ, വഴിത്തിരിവായി; വൈറ്റിലയിൽ യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയ പ്രതി പിടിയിൽ

കൊച്ചി വൈറ്റിലയിൽ യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയ കേസിൽ പ്രതി പിടിയിലായി. പ്രതിക്കൊപ്പം യുവതി നടന്നുപോകുന്നതും, പിന്നീട് ഷർട്ടിൽ രക്തക്കറയുമായി പ്രതി തനിച്ച് മടങ്ങുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്

Read Full Story

12:47 PM (IST) Feb 24

ലൈംഗികാതിക്രമ കേസ് - നടൻ സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി, പാസ്പോർട്ട് തിരികെ നൽകി കോടതി

ഷാർജയിൽ നടത്തുന്ന 'രാജകീയം' എന്ന സ്റ്റേജ് ഷോയിയിൽ പങ്കെടുക്കുന്നതിനാണ് കോടതി അനുമതി നൽകിയത്. മാർച്ച് 31ന് പാസ്പോർട്ട് തിരികെ കോടതിയിൽ നൽകുവാനും ഉത്തരവിൽ പറയുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

 

Read Full Story

12:45 PM (IST) Feb 24

സുപ്രീം കോടതിയിൽ പിണറായി സർക്കാരിന് വലിയ ആശ്വാസം. നവകേരള സർവേയുമായി മുന്നോട്ട് പോകാം, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു

നവകേരള സർവേ തടഞ്ഞ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ക്ഷേമപദ്ധതികൾ ജനങ്ങളിലേക്ക് എങ്ങനെ എത്തുന്നു എന്ന് പരിശോധിക്കാൻ സർക്കാരിന് അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി, സർവേയുമായി മുന്നോട്ട് പോകാൻ പിണറായി സർക്കാരിന് അനുമതി നൽകി

Read Full Story

12:33 PM (IST) Feb 24

മായാ ബന്ദറിന് സമീപം ഹെലികോപ്റ്റർ കടലിൽ വീണ് അപകടം; ഹെലികോപ്റ്ററിൽ 7പേർ, മുഴുവൻ പേരെയും രക്ഷപ്പെടുത്തി

പോർട്ട് ബ്ലെയറിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. 7 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. എല്ലാവരെയും രക്ഷപ്പെടുത്തിയെന്നും അപകടത്തിൽ ആർക്കും പരിക്കില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read Full Story

11:11 AM (IST) Feb 24

ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയ സംഭവം; സർക്കാരിന് തിരിച്ചടി, മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിമർശനവുമായി ഹൈക്കോടതി

മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാർക്കിലെ വിവരങ്ങൾ ലഭിച്ചുവെന്നും വ്യക്തിഗത വിവരങ്ങൾ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുൻ കാല ഉത്തരവുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിക്ക് എങ്ങനെ കിട്ടിയെന്ന് ഹൈക്കോടതി ചോദിച്ചു.

Read Full Story

10:49 AM (IST) Feb 24

വൈറ്റിലയിൽ കൊല്ലപ്പെട്ടത് കോട്ടയം സ്വദേശിനി; കൊലപ്പെടുത്തി ട്രാക്കിൽ തള്ളിയെന്ന് സംശയം, പൊലീസ് അന്വേഷണം

സമീപത്തുനിന്ന് കണ്ടെത്തിയ ഫോണിലെ സ്വിം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോൺ കോട്ടയം സ്വദേശിനിയായ സുധ ബേബിയുടേതാണെന്ന് കണ്ടെത്തി. ഇവർ തന്നെയാണോ കൊല്ലപ്പെട്ടതെന്നുള്ള അന്വേഷണം നടത്തുകയാണ് പൊലീസ്.

Read Full Story

10:00 AM (IST) Feb 24

'ഗോഡ് ഫാദർമാർ ഇല്ലാതെ എസ്എഫ്ഐയിൽ വളരാൻ കഴിയില്ല'; ഏരിയാ സമ്മേളന വേദിയിൽ എസ്എഫ്ഐ വനിതാ നേതാവിന്റെ തുറന്നു പറച്ചിൽ വൈറൽ

ആലപ്പുഴ ചാരുംമൂട് ഏരിയ കമ്മിറ്റിയിലാണ് എസ്എഫ്ഐ നേതാവ് ശ്രീ മോളുടെ തുറന്നുപറച്ചിൽ. വെട്ടലും തിരുത്തലും സ്വാർത്ഥ താല്പര്യത്തിന്റെ ഭാഗമാണെന്നും ഗോഡ് ഫാദർമാർ ഇല്ലാതെ എസ്എഫ്ഐയിൽ വളരാൻ കഴിയില്ലെന്നും ശ്രീ മോൾ പറഞ്ഞു.

 

Read Full Story

09:20 AM (IST) Feb 24

സഭയിൽ നിസ്സഹകരണം തുടർന്ന് പ്രതിപക്ഷം; ദേവസ്വം മന്ത്രി രാജി വച്ചാൽ പ്രശ്നം തീരുമെന്ന് കെ ബാബു, പ്ലക്കാർഡ് ഉയർത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധം

സഭയിൽ നിസ്സഹകരണം തുടരുമെന്ന് പ്രതിപക്ഷത്തിനായി സംസാരിച്ചു തുടങ്ങിയ കെ ബാബു പറഞ്ഞു. തന്ത്രിയുടെ വക്കാലത്ത് ഏറ്റെടുത്തെന്ന് മന്ത്രിമാർ പറയുന്നു. പ്രതിപക്ഷം സ്വന്തമായി ഒരു ആക്ഷേപവും പറഞ്ഞില്ല. 

Read Full Story

08:34 AM (IST) Feb 24

എറണാകുളത്ത് ട്വൻ്റി- 20യ്ക്ക് പരമാവധി സീറ്റുകൾ വിട്ടു നൽകാൻ എൻഡിഎ; സാബു ജേക്കബ് നേരിട്ടിറങ്ങണമെന്നും നിർദേശം

ആറ് മുതൽ എട്ടു സീറ്റിൽ വരെ എറണാകുളം ജില്ലയിൽ ട്വൻ്റി- 20 മത്സരിക്കും. തൃപ്പൂണിത്തുറയിൽ സാബു ജേക്കബ് നേരിട്ട് ഇറങ്ങണമെന്നാണ് ദേശീയ നേതൃത്വം ആവശ്യപ്പെടുന്നത്. ബിജെപി വോട്ടുകൾക്കൊപ്പം ട്വൻ്റി- 20 വോട്ടുകൾ സമാഹരിക്കാനായാൽ ജയം ഉറപ്പെന്നാണ് പ്രതീക്ഷ

Read Full Story

08:11 AM (IST) Feb 24

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 16 കെട്ടിടങ്ങള്‍ അൺ ഫിറ്റെന്ന് റിപ്പോർട്ട്; കെട്ടിടങ്ങൾ ഒഴിപ്പിക്കുന്നതിന് പ്രായോ​ഗിക തടസ്സമെന്ന് വാദം

 കോര്‍പ്പറേഷന്‍ എഞ്ചിനീയറിംഗ് വിഭാഗമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. 2024 ലാണ് വലിയങ്ങാടിയിലെ കെട്ടിടത്തിലെ ഒഴിവുള്ള കടകള്‍ പുനര്‍ലേലം ചെയ്യാനാനുള്ള നീക്കം റവന്യു വിഭാഗം നടത്തിയത്.

Read Full Story

07:40 AM (IST) Feb 24

റാപ്പർ വേടന്റെ വിവാഹം ഇന്ന് തൃശൂരിൽ നടക്കും; വധു എഴുത്തുകാരി നവമി ലത, അസൗകര്യങ്ങളെ തുടർന്ന് വിവാഹം വീട്ടിലേക്ക് മാറ്റും

റാപ്പർ വേടന്റെ വിവാഹം ഇന്ന് തൃശൂരിൽ നടക്കും. മഞ്ചേരി സ്വദേശിയും എഴുത്തുകാരിയുമായ നവമി ലതയാണ് വധു. തൃശ്ശൂർ ഓഫീസിൽ ആണ് വിവാഹത്തിനുള്ള അപേക്ഷ നൽകിയിരിക്കുന്നത്. ദീർഘകാലമായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. സബ് രജിസ്റ്റർ ഓഫീസിൽ വിവാഹം നടത്തുമ്പോൾ ഉണ്ടാകുന്ന അസൗകര്യങ്ങളെ തുടർന്ന് വേടന്റെ തൃശൂരിലെ വീട്ടിൽ വച്ച് വിവാഹം നടത്താനാണ് സാധ്യത.

07:40 AM (IST) Feb 24

കാട്ടാക്കടയിലെ രണ്ടരവയസുകാരിയുടെ മരണം: ന്യൂമോണിയ മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം വിവരം

കാട്ടാക്കടയിൽ രണ്ടരവയസുകാരിയുടെ മരണം ന്യൂമോണിയ മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം വിവരം. വിശദമായ റിപ്പോർട്ടിന് ശേഷം മാത്രമേ മരണകാരണത്തിൽ അന്തിമ നിഗമനം സാധ്യമാവൂ. മരണത്തിന് കാരണം സ്വാകാര്യ ആശുപത്രിയുടെ പിഴവാണെന്നാണ് കുടുംബത്തിന്റെ പരാതി. ശ്വാസ തടസ്സത്തെ തുടർന്ന് കാട്ടാക്കട മമ്മൽ ആശുപത്രിയിൽ ചികിത്സ തേടിയ രണ്ടര വയസുകാരി ഐഷ ഫാത്തിമയാണ് മരിച്ചത്. ആശുപത്രിയിൽ കുത്തിവെപ്പെടുത്തതിന് പിന്നാലെയാണ് കുഞ്ഞിൻറെ ആരോഗ്യനില വഷളായതെന്നാണ് കുടുംബം പറയുന്നത്.

07:39 AM (IST) Feb 24

വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, പൊലീസ് പരിശോധന

വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണോ എന്ന് പരിശോധിച്ച് വരികയാണ് പൊലീസ്. കൊലപ്പെടുത്തി റെയിൽവേ ട്രാക്കിന് സമീപം തള്ളിയതെന്നാണ് പൊലീസിന്റെ സംശയം. സമീപത്ത് നിന്ന് മൊബൈൽ ഫോൺ കണ്ട് കിട്ടിയിട്ടുണ്ട്. പൊലീസ് പരിശോധന തുടരുകയാണ്.


More Trending News