
കൊൽക്കത്ത: ബംഗാൾ സർക്കാരിന് കൽക്കരി മാഫിയയുമായി ബന്ധമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൽ അദ്ദേഹം 100 തവണ ഏത്തമിടണമെന്ന് മുഖ്യമന്ത്രി മമത ബാനർജി. ബൻകുരയിൽ പൊതുജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ബംഗാൾ സർക്കാരിനെതിരെ മോദി ആരോപണമുന്നയിച്ചത്.
കൽക്കരി ഖനികളിൽ തൃണമൂൽ കോൺഗ്രസിന്റ മാഫിയ ഭരണമായിരുന്നു എന്നാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. തൊഴിലാളികൾ പട്ടിണിക്കിടക്കുമ്പോഴും തൃണമൂൽ പണം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മോദി അരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മമത ബാനർജി രംഗത്തെത്തിയത്.
തൃണമൂലിന് കൽക്കരി മാഫിയയുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനായാൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ എല്ലാ സ്ഥാനാർത്ഥികളെയും പിൻവലിക്കുമെന്ന് മമത പറഞ്ഞു. എന്നാൽ തെറ്റാണെന്ന് തെളിഞ്ഞാൽ നരേന്ദ്രമോദി 100 തവണ ഏത്തമിടണമെന്നും മമത ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam