
കൊച്ചി: ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ കൃഷ്ണകുഞ്ചി സ്വദേശി ഫക്കീർ മണ്ഡൽ (51)നെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. കൊൽക്കത്ത ബാഗ്യുയാട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. സംഭവ ശേഷം ഇയാൾ ഒളിവിൽ പോയി. ഒരാഴ്ചയായി പെരുമ്പാവൂർ മുടിക്കൽ കുതിരപ്പറമ്പ് ഭാഗത്ത് ഒളിവിൽ താമസിക്കുകയായിരുന്നു. ഇൻസ്പെക്ടർ എൽ അനിൽകുമാർ, എസ്ഐ മാരായ വിഷ്ണു മുരളി, ആദർശ്, സീനിയർ സിപിഒ ബെന്നി ഐസക്ക്, സിപിഒ എ കെ നജിമി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിടികൂടിയ ശേഷം പെരുമ്പാവൂർ പൊലീസ് ഇയാളെ വെസ്റ്റ് ബംഗാൾ പൊലീസിന് കൈമാറി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam