സ്കൂട്ടറിൽ ട്രക്ക് വന്നിടിച്ചു, ഡ്രൈവർ മദ്യലഹരിയിൽ; 50കാരനും കൊച്ചുമകൾക്കും ദാരുണാന്ത്യം, സംഭവം ​ഗുജറാത്തിൽ

Published : Dec 25, 2024, 01:44 PM IST
സ്കൂട്ടറിൽ ട്രക്ക് വന്നിടിച്ചു, ഡ്രൈവർ മദ്യലഹരിയിൽ; 50കാരനും കൊച്ചുമകൾക്കും ദാരുണാന്ത്യം, സംഭവം ​ഗുജറാത്തിൽ

Synopsis

തിരക്കേറിയ റോഡിൽ ട്രക്ക് ഇരുചക്ര വാഹനത്തെ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ കാണാം. 

അഹമ്മദാബാദ്: ഇരുചക്ര വാഹനത്തിൽ ട്രക്ക് ഇടിച്ച് രണ്ട് പേ‍ർ മരിച്ചു. 50കാരനും മൂന്ന് വയസ് പ്രായമുള്ള കൊച്ചുമകളുമാണ് മരിച്ചത്. സംഭവം നടക്കുമ്പോൾ ട്രക്ക് ഡ്രൈവർ മദ്യപിച്ചിരുന്നതായും അപകടത്തെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

തിരക്കേറിയ റോഡിൽ ട്രക്ക് ഇരുചക്ര വാഹനത്തെ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ജിതേന്ദ്ര ഭവ്‌സർ (50) എന്നയാളും കൊച്ചുമകളുമാണ് വാഹനാപകടത്തിൽ മരിച്ചത്. അപകടത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് ഇവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ട്രക്ക് ഡ്രൈവർ തിരക്കേറിയ റോഡിലൂടെ അശ്രദ്ധമായി വാഹനമോടിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. മുന്നിൽ ഇരുചക്രവാഹനം കണ്ടിട്ടും ട്രക്ക് ഡ്രൈവർ വാഹനം നിർത്താൻ കൂട്ടാക്കിയില്ല. 

ട്രക്ക് ഡ്രൈവറായ ഗീത്മസിന്ധിനെ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ആഗ്ര സ്വദേശിയാണ് ഗീത്മസിന്ധ്. ട്രക്ക് ഓടിക്കുന്നതിനിടെ ഗീത്മസിന്ധ് മദ്യപിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അപകടം നടന്ന സ്ഥലത്ത് ഉച്ചയ്ക്ക് ശേഷം ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിശ​ദമായ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് അഹമ്മദാബാദ് ട്രാഫിക് ഡിസിപി (ഈസ്റ്റ്) സഫിൻ ഹസൻ പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 125(എ), 125(ബി), 105, മോട്ടോർ വെഹിക്കിൾ ആക്‌ട് സെക്ഷൻ 177, 184, 185 എന്നിവ പ്രകാരം ഡ്രൈവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

READ MORE: ക്ഷേത്രത്തിന് സമീപം സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ കയറിയ യുവതി ഞെട്ടി; മൊബൈൽ ക്യാമറ വെച്ച രണ്ട് പേ‍ർ പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന