
ഭോപ്പാല്‍: മധ്യപ്രദേശില്‍ 7 രോഗികള്‍ മരിക്കാനിടയായ ശസ്ത്രക്രിയകള്‍ നടത്തിയത് വ്യാജ ഡോക്ടറെന്ന് ആരോപണം. ദോമോ ജില്ലയിലെ ഒരു സ്വകാര്യ മിഷനറി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റായ ഡോ.എന്‍ ജോണ്‍ കെമ്മിനെതിരെയാണ് ആരോപണം. ദാമോ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്‍റ് ദീപക് തിവാരിയാണ് ഡോ.ജോണിനെതിരെ പരാതിയുന്നയിച്ചത്.
ഡോ.ജോണിന് വ്യത്യസ്തമായ രണ്ട് പേരുകള്‍ ഉണ്ടെന്നു ജോലി നിലനിര്‍ത്തുന്നതിനും സങ്കീര്‍ണമായ ശാസ്ത്രക്രിയകള്‍ ചെയ്യുന്നതിനുമായി ഇയാള്‍ വ്യാജ യോഗ്യതാപത്രങ്ങള്‍ ഉപയോഗിച്ചെന്നുമാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്‍റ് ദീപക് തിവാരിയുടെ ആരോപണം. വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം പ്രിയങ്ക് കനൂംഗോ വ്യക്തമാക്കി. 'ചികിത്സയുടെ മറവില്‍ ഒരു മിഷനറി ആശുപത്രിയില്‍ ഒരു വ്യാജ ഡോക്ടര്‍ നടത്തിയ ഹൃദയ ശസ്ത്രക്രിയയ്ക്കിടെ ഏഴുപേര്‍ ആകലമായി കൊല്ലപ്പെട്ടെന്ന് പരാതി വന്നിട്ടുണ്ട്' എന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം പ്രിയങ്ക് എക്സില്‍ കുറിച്ചു.
Read More:ഓട്ടോയിൽ പീഡന ശ്രമം, നിലവിളി ഉയര്‍ന്നതോടെ അനുനയന ശ്രമം, വീണ്ടും ഉപദ്രവം; ഓട്ടോ ഡ്രൈവര്‍ റിമാന്‍റില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam