
ഛണ്ഡീഗഡ്: പഞ്ചാബിലെ അമൃത്സറിൽ എഎപി നേതാവിൻ്റെ മകൻ്റെ വെടിയേറ്റ് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്ക്. പൊലീസ് നോക്കി നിൽക്കെയാണ് വെടിവെപ്പുണ്ടായത്. ഭൂമിയിടപാടിലെ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. ഗുരുപ്രതാപ് സിങ് എന്നയാളാണ് കൊല്ലപ്പെട്ടത്. എഎപി കൗൺസിലർ ദൽബീർ കൗറിന്റ മകൻ ചരൺ ദീപ് സിങ് ബാബയാണ് വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസ് സാന്നിധ്യത്തിലായിരുന്നു സംഭവം. ഭൂമിയിടപാടിലെ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഈയടുത്താണ് കൗൺസിലറായ ദൽബീർ കൗർ കോൺഗ്രസ് വിട്ട് ആംആദ്മിപാർട്ടിയിൽ ചേർന്നത്.