
മുംബൈ: ബർഗറിനുള്ളിലെ പൊട്ടിയ ചില്ല് കഷ്ണങ്ങൾ അബദ്ധത്തിൽ വീഴുങ്ങിയ യുവാവിന്റെ നില ഗുരുതരം. സുഹൃത്തുക്കൾക്കൊപ്പം ബർഗർ കഴിക്കുന്നതിനായെത്തിയ സജിത് പത്താൻ എന്ന മുപ്പത്തിമൂന്നുക്കാരനാണ് അപകടാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. പൂനയിലെ എഫ്സി റോഡിലുള്ള ബർഗർ കിങ് എന്ന കടയിൽനിന്ന് വാങ്ങിയ ബർഗറിലാണ് ചില്ലുകൾ ഉണ്ടായിരുന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ നാല് സുഹൃത്തുക്കൾക്കൊപ്പം ബർഗർ കഴിക്കാനെത്തിയതായിരുന്നു സജിത് പത്താൻ. ബർഗർ കഴിക്കുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച സജിത്ത് കുറച്ച് നേരത്തിനുള്ളിൽ രക്തം ഛർദ്ദിക്കുകയായിരുന്നു. സുഹൃത്തുക്കൾ ചേർന്ന് ബർഗർ പരിശോധിച്ചപ്പോഴാണ് പൊട്ടിയ ചില്ല് കഷ്ണങ്ങൾ കണ്ടെത്തിയത്. തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് സജിത്തിനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അതേസമയം സജിത്ത് അപകടനില തരണം ചെയ്തതായി സഹയാദ്രി ആശുപത്രി അധികൃതർ അറിയിച്ചു.
പത്താനും സുഹൃത്തുക്കളും ചേർന്ന് റസ്റ്റോറന്റിനും ജീവനക്കാർക്കുമെതിരെ ഡെക്കാൻ ജിംക്കാന പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് ഞെട്ടിക്കുന്ന ഈ സംഭവം പുറംലോകം അറിഞ്ഞത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam