മണിപ്പൂർ മുഖ്യമന്ത്രിയെ മാറ്റണമെന്ന വികാരം എൻഡിഎയിൽ ശക്തം; മാറ്റില്ലെന്ന നിലപാടിലുറച്ച് ബിജെപി

Published : Jul 21, 2023, 06:22 AM ISTUpdated : Jul 21, 2023, 07:31 AM IST
 മണിപ്പൂർ മുഖ്യമന്ത്രിയെ മാറ്റണമെന്ന വികാരം എൻഡിഎയിൽ ശക്തം; മാറ്റില്ലെന്ന നിലപാടിലുറച്ച് ബിജെപി

Synopsis

ചില എൻഡിഎ സഖ്യകക്ഷികൾ ഈയാവശ്യം ബിജെപിയെ അറിയിച്ചു. എന്നാൽ തത്കാലം തീരുമാനമില്ലെന്നാണ് ബിജെപി നിലപാട്. ക്രൈസ്തവരെ ആകർഷിക്കാനുള്ള നീക്കങ്ങളെ മണിപ്പൂർ കലാപം ബാധിച്ചു എന്നാണ് ബിജെപി വിലയിരുത്തൽ. 

ദില്ലി: മണിപ്പൂർ മുഖ്യമന്ത്രിയെ മാറ്റണമെന്ന വികാരം എൻഡിഎയിൽ ശക്തം. ചില എൻഡിഎ സഖ്യകക്ഷികൾ ഈയാവശ്യം ബിജെപിയെ അറിയിച്ചു. എന്നാൽ തത്കാലം തീരുമാനമില്ലെന്നാണ് ബിജെപി നിലപാട്. ക്രൈസ്തവരെ ആകർഷിക്കാനുള്ള നീക്കങ്ങളെ മണിപ്പൂർ കലാപം ബാധിച്ചു എന്നാണ് ബിജെപി വിലയിരുത്തൽ.  കലാപം അടിച്ചമർത്താൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്ന് നേരത്തേയും വിമർശനങ്ങളുയർന്നിരുന്നു. എന്നാൽ മുഖ്യമന്ത്രിയെ പിന്തുണക്കുന്ന നിലപാടാണ് ബിജെപി അന്നും കൈക്കൊണ്ടത്. 

മണിപ്പൂര്‍ സംഭവത്തില്‍ ക്രിക്കറ്റര്‍മാര്‍ക്ക് മൗനം! കേരളത്തില്‍ ആന ചരിഞ്ഞപ്പോള്‍ പ്രതികരിച്ച താരങ്ങളെവിടെ?

അതേസമയം, മണിപ്പൂരിൽ സ്ത്രീകളെ നഗ്നയാക്കി നടത്തി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തു. പുറത്തുവന്ന വീഡിയോ പരിശോധിച്ചു കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്ന് മണിപ്പൂർ പൊലീസ് വ്യക്തമാക്കി. കലാപത്തിൽ സ്ത്രീകൾക്കെതിരെ സമാന ലൈംഗികാതിക്രമം ഉണ്ടായ നാല് സംഭവങ്ങൾ കൂടി ഉണ്ടെന്ന് ബിജെപി കുക്കി എംഎൽഎമാർ ഉൾപ്പെടെയുള്ളവർ അവകാശപ്പെട്ടു. കഴിഞ്ഞദിവസം പുറത്തുവന്ന വീഡിയോയുടെ സാഹചര്യത്തിലാണ് എംഎൽഎ മാരുടെ പ്രസ്താവന.

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ചു, കൂട്ട ബലാത്സംഗം; നാല് പേ‍ര്‍ അറസ്റ്റിൽ

അതേ സമയം കലാപത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അക്രമികൾ ഒരാളുടെ തല വെട്ടിയ ദൃശ്യങ്ങളാണ് കലാപത്തിന്റേതായി ഒടുവിൽ പുറത്തുവന്നത്. ഇത് ജൂലൈ രണ്ടിന് ബിഷ്ണുപൂരിൽ നടന്ന ആക്രമണത്തിന്റെ ഭാഗമാണെന്നാണ് സൂചന. സ്ത്രീകളെ നഗ്നരാക്കി നടത്തി പീഡിപ്പിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. 

മണിപ്പൂർ സംഭവം: 'പോസ്റ്റ് കമ്മ്യൂണിറ്റി സ്റ്റാൻഡേർഡിന് എതിര്, ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും നീക്കം ചെയ്തു'

https://www.youtube.com/watch?v=902uxVEi46s

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ