ഇവരുടെ കൂട്ടത്തില്‍ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ഭജന്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചിരുന്നു. താരത്തിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു.

ഇംഫാല്‍: മണിപ്പൂര്‍ സംഭവത്തില്‍ മൗനം പാലിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ആരാധകര്‍. പ്രധാനമായും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, യുവതാരം ശുഭ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ക്കെതിരെയാണ് ആരാധകര്‍ തിരിഞ്ഞത്. 2020ല്‍ സൈലന്റ് വാലിയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ഗര്‍ഭിണിയായ ആന ചരിഞ്ഞപ്പോള്‍ ഇവരെല്ലാം പ്രതികരിച്ചിരുന്നു.

അന്ന് പോസ്റ്റ് ചെയ്ത ട്വീറ്റുകളുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചാണ് പലരും പ്രതികരിച്ചിരുന്നത്. അന്ന് പ്രതികരിച്ച താരങ്ങളൊക്കെ ഇപ്പോള്‍ എവിടെയാണെന്നണ് ആരാധകര്‍ ചോദിക്കുന്നത്. ചില ട്വീറ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഇവരുടെ കൂട്ടത്തില്‍ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ഭജന്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചിരുന്നു. താരത്തിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ''ഞാന്‍ മരവിച്ച് പോവുന്നത് പോലെയാണ് തോന്നുന്നത്. എനിക്ക് ദേഷ്യമുണ്ടെന്ന് പറഞ്ഞാല്‍, അത് നിസാരമായി പോവും. മണിപ്പൂരില്‍ സംഭവത്തില്‍ ഞാനിന്ന് ലജ്ജിക്കുന്നു. ഈ ക്രൂരമായ കുറ്റകൃത്യം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും വധശിക്ഷ നല്‍കുകയും ചെയ്തില്ലെങ്കില്‍, നമ്മള്‍ സ്വയം മനുഷ്യരെന്ന് വിളിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇത് സംഭവിച്ചത് എന്നെ വേദനിപ്പിക്കുന്നു. സര്‍ക്കാര്‍ നടപടി സ്വീകരണം.'' ഹര്‍ഭജന്‍ കുറിച്ചിട്ടു. ട്വീറ്റ് വായിക്കാം...

രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളം വന്‍ തോതിലുള്ള പ്രതിഷേധമാണ് മണിപ്പൂര്‍ സംഭവത്തില്‍ നടക്കുന്നത്. അതേസമയം, സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികമായി അതിക്രമം നടത്തുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ സമൂഹ മാധ്യമ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചിട്ടുണ്ട്. പുറത്തുവരുന്ന ദൃശ്യങ്ങള്‍ അത്യന്തം വേദനാജനകമാണെന്നും. കുറ്റവാളികളെ ഒരാളെ പോലും വെറുതെ വിടില്ലെന്നും മോദി പറഞ്ഞു. ഇതിനിടെ സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശവുമായി സുപ്രീം കോടതി രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാരിന് ഇടപെടാന്‍ കുറച്ച് സമയം കൂടി നല്‍കുന്നു. ഇല്ലെങ്കില്‍ സുപ്രീം കോടതി ഇടപെടല്‍ നടത്തും. സമുദായിക കലഹങ്ങള്‍ക്ക് സ്ത്രീകളെ ഉപകരണമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഏകദിന ലോകകപ്പ്: ടിക്കറ്റ് വില്‍പന വൈകുന്നതിന്‍റെ കാരണം പുറത്ത്