ജമ്മുകാശ്മീര്‍ ഗവര്‍ണറിന്‍റെ രാജി അംഗീകരിച്ചു; മനോജ് സിൻഹ ലഫ്റ്റനൻറ് ഗവര്‍ണര്‍

By Web TeamFirst Published Aug 6, 2020, 8:24 AM IST
Highlights

ജമ്മുകാശ്മീര്‍ പുന സംഘടന നിയമപ്രകാരം കേന്ദ്രഭരണപ്രദേശം രൂപീകരിച്ച ശേഷം ജമ്മുകാശ്മീരിലെ ആദ്യ ലെഫ്റ്റനന്‍റ് ഗവര്‍ണറായി മുര്‍മുവിനെയായിരുന്നു നിയമിച്ചത്. 

ദില്ലി: ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ ജി സി മുര്‍മുവിന്‍റെ രാജിരാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. മുൻ കേന്ദ്രമന്ത്രി മനോജ് സിൻഹയെ ജമ്മുകശ്മീർ ലഫ്റ്റനൻറ് ഗവര്‍ണറായി നിയമിച്ചു.

ഇന്നലെ രാത്രിയാണ് മുര്‍മു രാജിവെച്ചത്. സിഎജി സ്ഥാനത്തേക്ക് വൈകാതെ അദ്ദേഹം നിയമിതനാകുമെന്നാണ് സൂചന. നിലവില്‍ സിഎജിയായ രാജീവ് മെഹര്‍ഷി ഈ ആഴ്ചയാണ് വിരമിക്കുന്നത്. 2019 ഒക്ടോബറില്‍ ജമ്മുകാശ്മീര്‍ പുന സംഘടന നിയമപ്രകാരം കേന്ദ്രഭരണപ്രദേശം രൂപികരിച്ച ശേഷം ജമ്മുകാശ്മീരിലെ ആദ്യ ലെഫ്റ്റനന്‍റ് ഗവര്‍ണറായി മുര്‍മുവിനെയായിരുന്നു നിയമിച്ചത്. 

click me!